Darul Ifta Kauzariyya

കെമിക്കൽ മൈലാഞ്ചിയും നിക്കാഹും

Qu-Id: Q0081
Madhab: General/Other
Date: 01-01-1970
Question:
നിക്കാഹിന്റെ പരിപാടിയുടെ ഭാഗമായി chemical മൈലാഞ്ചി ഉപയോഗിച്ചിരുന്നു. പൂർണമായി മൈലാഞ്ചി ഇളകി പോകാൻ 1 മാസം അടുത്ത് എടുക്കും . അങ്ങനെയാണെങ്കിൽ 
1) നമസ്‌കാരത്തിന്റെ വിധി എന്താണ്?
2) ഫർദ് കുളി ശരിയാകുമോ?
3) ഭർത്താവും ആയി വീടുകൂടുന്നതിനു തടസ്സമുണ്ടോ ? 

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

حامدا ومصليا
കെമിക്കൽ മൈലാഞ്ചി കളിൽ വെള്ളം  ചേരുന്നതിന് തടസമാകുന്ന രീതിയിൽ അതിൻറെ  ഘടകങ്ങൾ ശേഷിക്കുന്നുവെങ്കിൽ   അതിനെ ഉപേക്ഷിക്കേണ്ടതാണ്, കാരണം ഇത്തരത്തിലുള്ള മൈലാഞ്ചി  വുദു ചെയ്യുമ്പോഴും കുളിക്കുമ്പോഴും   തൊലിയിൽ വെള്ളം ചേരുന്നതിന് തടസ്സമാകുതാണ് . സാധാരണ മൈലാഞ്ചികളിൽ നിറം മാത്രമാണ്   പതിയുന്നത്. പിന്നീട് ആ  നിറം  മങ്ങലേറ്റ ഘട്ടംഘട്ടമായി മാഞ്ഞുപോവുകയും ചെയ്യുന്നു. എന്നാൽ  ചില കെമിക്കൽ  മൈലാഞ്ചി കൾ  നിറം മങ്ങാതെ  അടർന്നു വരുന്നത് ആയിട്ടാണ് കാണപ്പെടുന്നത് . ഇത് ശരീരത്തിൽ ഉണ്ടായിരിക്കെ  വുദുഉം കുളിയും ശരിയാക്കുന്നതല്ല
 

والله أعلم بالصواب
Scholarly Verification & Certification