Darul Ifta Kauzariyya

സുബഹിക്ക് ശേഷം കൂട്ടമായി യാസീൻ പള്ളിയിൽ പാരായണം ചെയ്യാൻ അനുവതം ഉണ്ടോ ?

Qu-Id: Q0378
Madhab: Hanafi
Date: 01-01-1970
Question:
ഞങ്ങളുടെ പള്ളിയിൽ എല്ലാ ദിവസവും സുബഹിക്ക് ശേഷം കൂട്ടമായി യാസീൻ ഓതാറുണ്ട്. ഇത് കാരണമായി ധാരാളം ആൾക്കാർ യാസീൻ ഓതുന്നു. ഇത് ഒരു സുന്നത്തായി കണക്കാക്കാതെ അവരുടെ കൂടെ ഇരുന്ന് യാസീൻ ഓതുന്നതിൽ കുഴപ്പമുണ്ടോ? ഇത് ബിദ്അത്ത് ആകും എന്ന് കേട്ടിട്ടുണ്ട് ശരിയാണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

സുബഹിക്ക് ശേഷം കൂട്ടമായി യാസീൻ ഓതുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ അത് നിർബന്ധമാണെന്നോ ദീനിന്റെ ഭാഗമാണെന്നോ വിശ്വസിക്കാതെയും അതിനായി ജനങ്ങളെ നിർബന്ധിക്കാതെയും  നിർവഹിക്കുന്നതിൽ കുറ്റമില്ലെങ്കിലും കാലക്രമത്തിൽ സാധാരണ ജനങ്ങൾ നിർബന്ധമായി കരുതാൻ സാധ്യതയുള്ളതിനാൽ ഈ സംഘടിത സ്വഭാവത്തിലുള്ള യാസീൻ പാരായണം ഉപേക്ഷിക്കലാണ് ഉത്തമം.

والله أعلم بالصواب
Scholarly Verification & Certification
Written by
Althaf Qasimi
Checked & Approved by
Mufti Rajeeb Al Qasimi