Darul Ifta Kauzariyya

Hadith on fasting on Eid day

Qu-Id: Q0315
Madhab: General/Other
Date: 01-01-1970
Question:
അസ്സലാമു അലൈകും വ റഹ്മതുല്ലാഹ് "ശവ്വാൽ ഒന്നി"ന് നോമ്പ് അനുഷ്ഠിക്കുക നിഷിദ്ധമാണ് ആണ് എന്ന് റസൂൽ (സ) പറഞ്ഞതായി ജനാബ് മണിക്ഫാനെ അനുകൂലിക്കുന്ന പണ്ഡിതരടക്കം പലരും ഉദ്ധരിക്കുന്നതായി കേട്ടിട്ടുണ്ട്. ഇങ്ങനെ ഒരു ഹദീസ് ഉണ്ടോ? ഉണ്ടെങ്കിൽ പദപ്രയോഗങ്ങൾ എങ്ങനെയാണ്. ജനാബ് മണിക്ഫാനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വാദിക്കുന്നത് അവർ പറയുന്ന ശവ്വാൽ ഒന്നിന് നോമ്പ് അനുഷ്ഠിക്കുക വഴി മുസ്ലിമീങ്ങൾ ഹറാം ചെയ്യുകയാണ് എന്നാണ്.
മണിക്ഫാന്റെ ഒരു പ്രസംഗം തുടങ്ങുന്നത് തന്നെ ഈ ഒരു പ്രിമൈസിൽ നിന്ന് കൊണ്ടാണ്. അത് വഴി അദ്ദേഹത്തിന് സാധാരണക്കാരായ പലരെയും എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ചെറുപ്പത്തിൽ മദ്രസയിൽ ഒക്കെ പഠിച്ചത് പെരുന്നാൾ ദിവസം (അഥവാ ആളുകൾ പെരുന്നാൾ ആഘോഷിക്കുന്ന ദിവസം) നോമ്പ് ഹറാം ആണ് എന്നാണ്. ശരിയായ ഹദീസ് വ്യക്തമാക്കാമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

പെരുന്നാൾ ദിവസങ്ങളിൽ നോമ്പ് പിടിക്കൽ നിഷിദ്ധമാണ് എന്നറിയിക്കുന്ന  നിരവധി ഹദീസുകൾ ബുഖാരി മുസ്ലിം അടക്കമുള്ള  പ്രശസ്തമായ പല ഹദീസ് ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട് . (ഹദീസ് താഴെ ചേർക്കുന്നതാണ്).  പക്ഷേ, പെരുന്നാൾ എന്നാണ് എന്ന് നിശ്ചയിക്കാൻ  ശരീഅത്ത് ചില മാനദണ്ഡങ്ങൾ വച്ചിട്ടുണ്ട്. അഥവാ ഇരുപത്തിയൊമ്പതാം ദിവസം  പൂർത്തിയായശേഷം നീതിമാന്മാരായ രണ്ടോ അതിൽ കൂടുതൽ ആളുകളോ മാസപ്പിറവി കണ്ടതായി അറിയിച്ചാൽ മാത്രമേ  പിറ്റേദിവസം  പെരുന്നാൾ ആയി പരിഗണിക്കുകയുള്ളൂ. അല്ലാത്തപക്ഷം ആ മാസം 30 ദിവസം ആയിരിക്കും. ഇങ്ങനെ മാസപ്പിറവി കണ്ടാൽ മാത്രമേ നോമ്പ് തുടങ്ങുവാനും അവസാനിപ്പിക്കുവാനും പറ്റുകയുള്ളൂ എന്ന് ഹദീസിൽ വന്നിട്ടുണ്ട്. (മുസ്ലിം : 1081) .
 ഈ രീതിയിൽ അല്ലാതെ  കണക്കുകൾ ഉപയോഗിച്ചു പെരുന്നാൾ നിർണ്ണയിച്ചാൽ അത് പരിഗണനീയമല്ല എന്ന വിഷയത്തിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണ്. ചോദ്യത്തിൽ പ്രതിപാദിക്കപ്പെട്ട വ്യക്തി ചില കണക്കുകൾ ഉപയോഗിച്ച്  പെരുന്നാൾ നിർണയിക്കുന്നതിനാൽ അത് പരിഗണിക്കപ്പെടുന്നതല്ല.

والله أعلم بالصواب
Scholarly Verification & Certification