Trading ചെയ്ത് പൈസ ഉണ്ടാക്കുന്നത് ഹലാൽ ആണോ?
താഴെപ്പറയുന്ന നിബന്ധനകൾ പാലിച്ചുകൊണ്ട് ട്രേഡ് ചെയ്യൽ അനുവദനീയമാണ്:
1. Trade ചെയ്യുന്ന കമ്പനികൾ ഹലാൽ ആയിരിക്കുക.ഒരു കമ്പനി ഹലാലാകണമെങ്കിൽ താഴെ പറയുന്ന നിബന്ധനകൾ പാലിക്കപ്പെടേണ്ടതാണ്
A. ബിസിനസ് ഹലാലാവുക (പലിശ,മദ്യം,ചൂതാട്ടം തുടങ്ങിയ ഇസ്ലാം നിഷിദ്ധമാക്കിയ കാര്യങ്ങൾ നിന്നും ബിസിനസ് മുക്തമായിരിക്കുക)
B. കമ്പനിയുടെ income പൂർണമായും ഹലാൽ ആയിരിക്കുക (എന്നാൽ നിലവിലെ സാഹചര്യത്തിൽ ബാങ്കുകളുടെ സേവനമില്ലാതെ മുന്നോട്ടുപോകൽ പ്രയാസമായതുകൊണ്ട് വരുമാനത്തിൽ ഹലാൽ അല്ലാത്ത തുക കടന്ന് വരാറുണ്ട്. ഈ വിഷയത്തിൽ ആധുനിക പണ്ഡിതന്മാരുടെ വീക്ഷണമനുസരിച്ച് 5% ത്തിൽ താഴെ ഹലാൽ അല്ലാത്ത വരുമാനമുള്ള കമ്പനികളുടെ ഷെയർ വാങ്ങൽ അനുവദനീയമാണ്. എന്നാൽ Dividend ലഭിക്കുന്ന സമയത്ത് ഇങ്ങനെ എത്തിച്ചേരുന്ന തുക കണക്കാക്കി തൻറെ സ്വത്തിൽ നിന്നും ഒഴിവാക്കി പ്രതിഫലം ആഗ്രഹിക്കാതെ സ്വദക്ക ചെയ്യേണ്ടതാണ്.)
C. കമ്പനി ലോണെടുത്ത തുക Market Cap. ന്റെ 30% ത്തേക്കാൾ കൂടാൻ പാടില്ല. ഇതിന് താഴെ വരുന്ന കമ്പനികളുടെ ഷെയർ വാങ്ങാവുന്നതാണ്
NB: പലിശയുടെ നിബന്ധനയിൽ ലോൺ എടുക്കലും പണം ഡെപ്പോസിറ്റ് ചെയ്ത് പലിശ വാങ്ങലും രണ്ടും ഒരുപോലെയല്ല. ആദ്യത്തേതിൽ ലോൺ എടുക്കുക എന്ന പ്രവർത്തി ഹറാമാണെങ്കിലും പലിശ ബാങ്കിലേക്ക് ആണ് പോകുന്നത്. കമ്പനിയിലേക്ക് ഹറാമായ പൈസ കടന്നു വരാത്തതിനാൽ സൂക്ഷ്മതയെന്നോണം ഉലമാക്കൾ 30 ശതമാനത്തിൽ കൂടുതൽ പണം ലോണെടുത്ത് തുടങ്ങിയ കമ്പനി ആകരുത് എന്ന് നിഷ്കർഷിച്ചിട്ടുണ്ട്
എന്നാൽ പണം ഡെപ്പോസിറ്റ് ചെയ്തു ലഭിക്കുന്ന പലിശ കമ്പനിയിലേക്ക് വരുന്നതിനാൽ അത് 5% തേക്കാൾ കൂടാൻ പാടില്ലെന്നും ഡിവിഡന്റ് ലഭിക്കുമ്പോൾ ആ തുക കണക്കാക്കി പ്രതിഫലം ആഗ്രഹിക്കാതെ സ്വദക്ക ചെയ്യണമെന്നും നിഷ്കർഷിക്കുന്നു
D. കമ്പനിയുടെ Total Asset ൽ 10% ൽ കൂടുതൽ Illiquid assets ഉണ്ടായിരിക്കണം
2. Trading നടത്തുന്നത് ഹലാലായ രീതിയിൽ ആയിരിക്കുക. അതായത് വാങ്ങിയ ഷെയറുകൾ demat അക്കൗണ്ടിൽ ഡെലിവറി ലഭിച്ചതിനുശേഷം മാത്രം വിൽക്കുക. കാരണം കൈവശം വരാത്ത വസ്തു വിൽക്കുന്നതിനെ നബി (സ) തടഞ്ഞിട്ടുണ്ട്. ആയതിനാൽ Intraday trading നടത്തൽ അനുവദനീയമല്ല. മറിച്ച് Swing trade ,long term investment എന്നിവ ചെയ്യാവുന്നതാണ്.
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026വീട് പണയത്തിന് കൊടുക്കൽ (ഒറ്റി) അനുവദനീയമാണോ?
Related Questionക്രെഡിറ്റ് കാർഡ് മുഖേന പൈസ അടയ്ക്കുമ്പോൾ ബാങ്ക് ഫീസ് കസ...
Related Questionക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് നിയമ വിധി എന്ത് ?
Related Questionഅടയ്ക്ക അനുവദനീയമാണോ?
Related QuestionE Trading ഹലാൽ ആണോ ?
Related Question-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled