# മെൻസസ് താമസിക്കുമ്പോൾ വേഗം വരാൻ ഈത്തപ്പഴം, പൈനാപ്പിൾ പോലുള്ള വസ്തുക്കൾ കഴിക്കാമോ ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Althaf Qasimi
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/953-%E0%B4%AE%E0%B5%86%E0%B5%BB%E0%B4%B8%E0%B4%B8%E0%B5%8D-%E0%B4%A4%E0%B4%BE%E0%B4%AE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BE-%E0%B4%B5%E0%B5%87%E0%B4%97%E0%B4%82-%E0%B4%B5%E0%B4%B0%E0%B4%BE%E0%B5%BB-%E0%B4%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B4%E0%B4%82-%E0%B4%AA%E0%B5%88%E0%B4%A8%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BE-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%BE

---

## Question

എനിക്ക് രണ്ട് മക്കൾ ഉണ്ട്, രണ്ടാമത്തെ കുഞ്ഞിന് ഏഴ് മാസം, ഇപ്പൊൾ വീണ്ടും താൻ ഗർഭിണി ആയി എന്ന് പറഞ്ഞു കൊണ്ട് ഭാര്യ വലിയ മനോവിഷമത്തിൽ ആണ്. ഇതിന് കാരണം മെൻസസ് സമയം താമസിച്ചതാണ്. ഉറപ്പില്ലാത്ത ഈ അവസ്ഥയിൽ പൈനാപ്പിൾ, ഓമക്ക, ഈത്തപ്പഴം പോലുള്ള സാധനങ്ങൾ കഴിക്കാൻ പാടുണ്ടോ ?

## Answer / Fatwa Ruling

താങ്കൾക്ക് താങ്കളുടെ&nbsp; ഭാര്യ ഗർഭിണി അല്ല എന്ന് ഉറപ്പാവുകയും ഭാര്യയെ സമാധാനിപ്പിക്കലും മാത്രമാണ് ഉദ്ദേശമെങ്കിൽ ഈ വസ്തുക്കൾ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. ഇനി താങ്കൾക്ക് സംശയമാണെങ്കിൽ Test ചെയ്ത് ഉറപ്പുവരുത്തണം. ഗർഭിണി ആണെന്ന് ഉറപ്പാവുകയാണെങ്കിൽ ഗർഭം നാല് മാസമായിക്കഴിഞ്ഞാൽ ഒരു കാരണവശാലും അലസിപ്പിക്കാൻ അനുവാദമില്ല. ഇനി നാല് മാസത്തേക്കാൾ കുറവാകുകയും ഈ ഗർഭം കാരണമായി കുഞ്ഞിനോ അല്ലെങ്കിൽ മാതാവിനോ ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന് വിശ്വസ്തരായ ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്യുന്ന പക്ഷം ഗർഭം &nbsp;അലസിപ്പിക്കാവുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*