# വാടക ഒഴിവാക്കാൻ കൂടുതൽ പണം സെക്യൂരിറ്റി ആയി നൽകലും അത് ഉപയോഗിച്ച് കച്ചവടം ചെയ്യലും അനുവദനീയമാണോ ?

**Institution:** Darul Ifta Kauzariyya
**Category:** Transactions & Dealings
**Madhab (School):** Hanafi
**Mufti / Jurist:** DARUL IFTA
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/942-%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%95-%E0%B4%92%E0%B4%B4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB-%E0%B4%95%E0%B5%82%E0%B4%9F%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%AA%E0%B4%A3%E0%B4%82-%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B0%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF-%E0%B4%86%E0%B4%AF%E0%B4%BF-%E0%B4%A8%E0%B5%BD%E0%B4%95%E0%B4%B2%E0%B5%81%E0%B4%82-%E0%B4%85%E0%B4%A4%E0%B5%8D

---

## Question

വീട് പണയത്തിന് കൊടുത്ത പണം ഉപയോഗിച്ച് കച്ചവടം ചെയ്യാമോ, വാടക ഒഴിവാക്കാൻ കൂടുതൽ പണം സെക്യൂരിറ്റി ആയി നൽകലും വാങ്ങലും അത് ഉപയോഗിച്ച് കച്ചവടം ചെയ്യലും അനുവദനീയമാണോ. ?

## Answer / Fatwa Ruling

ഒറ്റി, നടപ്പു പണയം, &nbsp;എന്നിങ്ങനെയുള്ള പേരുകളിൽ ഇന്ന് നമ്മുടെ നാടുകളിൽ നിലനിൽക്കുന്ന വീട് പണയമായി നൽകുന്ന ഇടപാട് ഇസ്ലാം നിഷിദ്ധമാക്കിയ പലിശ ഉൾപ്പെട്ടതായതിനാൽ അനുവദനീയമല്ലാത്ത താണ്. വീടിന്റെ ഉടമയ്ക്ക് നിശ്ചിതകാലത്തേക്ക് വലിയൊരു തുക കടമായി നൽകുന്നതിന്റെ പ്രയോജനമായിട്ടാണ് വാടകയില്ലാതെ താമസത്തിനായി വീട് ലഭിക്കുന്നത്. ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ കടത്തിന് പകരമായി ലഭിക്കുന്ന എല്ലാ പ്രയോജനങ്ങളും പലിശയാണ്. &nbsp; &nbsp; &nbsp; &nbsp; &nbsp; എന്നാൽ ഈ ഇടപാടിലൂടെ വീടിന്റെ ഉടമയ്ക്ക് ലഭിക്കുന്ന പണം ഉപയോഗിച്ച് കൊണ്ട് എന്തെങ്കിലും കച്ചവടമോ മറ്റു ഇടപാടുകളോ നടത്തിയിട്ടുണ്ടെങ്കിൽ അതെല്ലാം ഹലാലായതും അനുവദനീയമായതുമാണ്. എന്നിരുന്നാലും ഉപരിസൂചിത പണയമിടപാടിൽ വിലക്കപ്പെട്ട പലിശയുടെ അംശം ഉൾപ്പെടുന്നതിനാൽ ഒരു മുസ്ലിം അതിൽ നിന്ന് എത്രയുംവേഗം ഒഴിവാകുകയും മേലിൽ ഇത്തരം ഇടപാടുകളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യൽ നിർബന്ധമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*