# സകാത്ത് നൽകാൻ ഏൽപ്പിക്കപ്പെട്ട വ്യക്തി അർഹരല്ലാത്തവർക്ക് നൽകിയാൽ എന്ത് ചെയ്യണം?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Qasim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/938-%E0%B4%B8%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%A8%E0%B5%BD%E0%B4%95%E0%B4%BE%E0%B5%BB-%E0%B4%8F%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%85%E0%B5%BC%E0%B4%B9%E0%B4%B0%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B5%BD%E0%B4%95%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%A3%E0%B4%82

---

## Question

വിനീതൻ എല്ലാ വർഷവും സകാത് കൃത്യമായി നിറവേറ്റാൻ ശ്രമിക്കുന്ന വ്യക്തിയാണ്. ഞാൻ എന്റെ കഴിഞ്ഞവർഷത്തെ സക്കാത്ത് വിഹിതം ഞങ്ങളുടെ മഹല്ലിൽ പ്രവർത്തിക്കുന്ന സകാത്ത് കമ്മിറ്റിയെ ഏൽപ്പിച്ചിരുന്നു. ഇപ്പോൾ കമ്മറ്റി വരവ് ചിലവുകൾ ഓഡിറ്റ് ചെയ്യുന്ന സന്ദർഭത്തിൽ സകാത് തുക വിനിയോഗിക്കപ്പെട്ട വിവരങ്ങൾ പുറത്തുവന്നു. അതിൽ ഒരു സ്കൂളിലേക്ക് വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വാങ്ങാൻ ഇരുപത്തി അയ്യായിരം രൂപ അധികൃതർക്ക് നൽകിയതായി പറയുന്നു. സകാത് ഫണ്ടിൽ നിന്ന് ഇങ്ങനെ നൽകൽ അനുവദനീയമാണോ ? അനുവദനീയമല്ലെങ്കിൽ ഞാനടക്കമുള്ള ഈ സക്കാത്ത് കമ്മിറ്റിയെ വിഹിതം ഏൽപ്പിച്ച സക്കാത്ത് ദായകരുടെ സകാത്തിൻറെ വിധി എന്താണ് ? ഞങ്ങൾ വീണ്ടും സമ്പാദിച്ച് സകാത്ത് കൊടുക്കേണ്ടതുണ്ടോ? ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിൽ മതവിധി പറയണമെന്ന് അഭ്യർത്ഥിക്കുന്നു.

## Answer / Fatwa Ruling

ചോദ്യത്തിൽ പരാമർശിക്കപ്പെട്ട &nbsp;രൂപത്തിൽ സകാത്തിന്റെ സമ്പത്തിൽ നിന്നും സ്മാർട്ട്ഫോൺ വാങ്ങി നൽകിയത് സകാത്തിന് അർഹരായ മുസ്ലിമീങ്ങൾക്കാണെന്ന് ഉറപ്പുണ്ടെങ്കിൽ ആ സകാത്ത് വീടുന്നതാണ്.  മറിച്ച് അനർഹർക്കാണ് നൽകിയതെങ്കിൽ ഇതും &nbsp;ഇതുപോലെ അനർഹരായ ആളുകൾക്ക് &nbsp;നൽകിയ മറ്റ് തുകകളും സകാത്താവുകയില്ല.ആയതിനാൽ ആ വർഷം &nbsp;സകാത്ത് ഇനത്തിൽ ലഭിച്ച മുഴുവൻ തുകയുടെ &nbsp;എത്ര ശതമാനം ആണ് &nbsp;അനർഹരിലേക്ക് &nbsp;എത്തിയതെന്ന് കണക്കാക്കുകയും &nbsp;ഓരോരുത്തരും അവർ നൽകിയ സകാത്ത് തുകയിൽ നിന്ന് &nbsp;ആ ശതമാന പ്രകാരമുള്ള തുക വീണ്ടും &nbsp;സക്കാത്തിന്റെ &nbsp;അർഹരിലേക്ക് &nbsp;കൊടുത്താൽ മാത്രമേ അവരുടെ സകാത്ത് &nbsp;വീടുകയുള്ളൂ. ഇവർക്ക് &nbsp;ആ തുക സകാത്ത് കമ്മിറ്റിയിൽ നിന്ന് തിരിച്ചു വാങ്ങാവുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*