# ഒന്നിലധികം ഭാര്യമാർ ഉള്ളവരുടെ രാത്രി ക്രമീകരിക്കുന്ന നിയമം

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Mohammad Arshad Najmi | Student Darul Ifta
**Published Date:** August 17, 2022
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/920-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%A7%E0%B4%BF%E0%B4%95%E0%B4%82-%E0%B4%AD%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B5%BC-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%B5%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B0%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF-%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%80%E0%B4%95%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82

---

## Question

എനിക്ക് രണ്ട് ഭാര്യ മാർ ഉണ്ട്. ഒരാളുടെ അടുക്കൽ തുടർച്ചയായി 5 ദിവസം രാത്രി കഴിഞ്ഞ് കൂടുന്നു. എൻ്റെ സംശയം ഊഴം ലഭിച്ചവൾക്ക് പിരീഡ്സ് ടൈം ആണെങ്കിൽ ശാരീരിക ബന്ധം പുലർത്തുന്നതിന് വേണ്ടി ഇവളുടെ അനുവാദമില്ലാതെ മറ്റേ ഭാര്യയുടെ അടുക്കൽ പോകുന്നത് കുഴപ്പമുണ്ടോ ?

പകൽ സമയങ്ങളിൽ ഇഷ്ടമുള്ളവളുടെ അടുക്കൽ പോകാമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ രാത്രിയിൽ ഏതുസമയം മുതൽ ഏത് സമയം വരെയാണ് ഊഴം ലഭിച്ചവളുടെ അടുക്കൽ നിർബന്ധമായിട്ടുള്ളത്

## Answer / Fatwa Ruling

ഒരു ഭാര്യയുടെ ഊഴത്തിന്റെ സമയത്ത് അവർക്ക് പിരീഡ്സ് ടൈം ആണെങ്കിലും അവളുടെ അനുവാദമില്ലാതെ മറ്റു ഭാര്യമാരുടെ അടുക്കൽ ശാരീരികബന്ധം പുലർത്തുന്നതിനായി പകലാണെങ്കിലും രാത്രിയാണെങ്കിലും പോകുവാൻ പാടില്ല.&nbsp; &nbsp;ശാരീരിക ബന്ധത്തിനു വേണ്ടിയല്ലാതെ പകൽ സമയത്ത് ഏത് ഭാര്യയുടെ അടുത്തേക്കും പോകുന്നതിന് തടസ്സമില്ല.
സൂര്യാസ്തമയം മുതൽ പ്രഭാതം വരെയാണ് ഓഹരിയുടെ ഉള്ളിൽ വരുന്ന രാത്രിയായി പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഒരു ഭാര്യയുടെ അടുക്കൽ എത്ര സമയമാണോ കഴിഞ്ഞുകൂടിയത് അത്രയും സമയം മറ്റു ഭാര്യമാരുടെ അടുക്കലും കഴിയേണ്ടതാണ്. അതിൽ ആർകെങ്കിലും വേണ്ടി കൂട്ടാനോ കുറയ്ക്കാനോ പാടില്ല.&nbsp; ഇനി ഒരു ഭാര്യ തന്റെ ഊഴത്തിന്റെ സമയത്ത് മറ്റു ഭാര്യമാരുടെ അടുക്കൽ പോകുവാൻ അനുവാദം നൽകിയാൽ ഭർത്താവിന് അത് സ്വീകരിക്കാവുന്നതാണ്.

Nb : മേൽ ചോദിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ അഞ്ച് ദിവസമായി ഊഴം നിർണയിച്ചിരിക്കുന്നതിനെ അതിനേക്കാൾ കുറഞ്ഞ എണ്ണം രണ്ടെന്നോ മൂനെന്നോ ആക്കി ചുരുക്കി ക്രമീകരിച്ചാൽ ഈ വിഷയം പരിഹരിക്കപ്പെടുന്നതാണ്.

## Scholarly References & Classical Citations

- **الفتاوى الهندية (Vol: ١, Pg: ٤٠٧)**
  > —

- **الدر المختار مع حاشية ابن عابدين (Vol: ٣, Pg: ٢٠٤)**
  > —

- **الدر المختار مع حاشية ابن عابدين (Vol: ٣, Pg: ٢٠٧)**
  > —

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*