# ഹറാമായ സമ്പാദ്യം

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Hanafi
**Mufti / Jurist:** Mufti Muhammed Ansaf Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/880-%E0%B4%B9%E0%B4%B1%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%82

---

## Question

السلام عليكم  ഒരാൾക്ക് ( മുസ്ലിം ) ഹറാമായ സമ്പാദ്യം മാത്രം ആണ് ഉള്ളത് .. വേറെ ഒന്നും ഇല്ല അയാളുടെ വീട് , വസ്ത്രം , വാഹനം , അയാളുടെ ഭാര്യയുടെ വസ്ത്രം മക്കളുടെ വസ്ത്രം എല്ലാം ഈ സമ്പാദ്യത്തിൽ നിന്നുമാണ് ..  അയാൾ ഹറാമിൻ്റെ പാപ ഭാരം മനസ്സിലാക്കി ആ ഹറാമായ സമ്പാദ്യ മാർഗത്തിൽ നിന്നും പിന്മാറി ഇപ്പോൾ അയാൾക്ക് ഒരു വരുമാന മാർഗവും ഇല്ല കാരണം എന്തെങ്കിലും ചെയ്യണം എങ്കിൽ ഈ ഹറാമായ പണം അലാതെ വേറെ ഒന്നും അയാളുടെ കയ്യിൽ ഇല്ല സമൂഹത്തിൽ നല്ല അന്തസ്സോടെ ജീവിക്കുന്ന വെക്തിയും ആണ്.. ഭാര്യക്കും മക്കൾക്കും കൊടുക്കാനും അയാളുടെ കയ്യിൽ വേറെ ഒന്നും ഇല്ല.. ചോദ്യം :1 അയാൾ എന്ത് ചെയ്യണം. ? 2 ഈ പണം ഉപയോഗിച്ച് ഹലാലായ ബിസിനസ് ചെയ്ത് ജീവിക്കാമോ ? 3 ഇയാളുടെ മകന് പിതാവിൻ്റെ ഈ ഹറാമായ സമ്പാദ്യം അനന്തരം എടുക്കാമോ. ? Nb : ഈ ഹറാമായ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ചാൽ ഇയാൾ ഉടുതുണി പോലും ഉടമസ്ഥതയിൽ ഇല്ലാതെ വീട് വിട്ട് പുറത്ത് ഇറങ്ങേണ്ടി വരും...... السلام عليكم

## Answer / Fatwa Ruling

ഈ വ്യക്തി തൻറെ കയ്യിലുള്ള ഹറാമായ സമ്പാദ്യം ഉപയോഗിച്ച് ഹലാലായ ഒരു ബിസിനസ് ആരംഭിക്കുക. &nbsp;അതിൽനിന്നും ലഭിക്കുന്ന ലാഭം ഹലാലാണ്. ഈ ഹലാലായ ലാഭം ഉപയോഗിച്ച് താൻ ഈ കച്ചവടം തുടങ്ങാൻ എത്ര രൂപയാണ് ഇൻവെസ്റ്റ് ചെയ്തത് (ഹറാമായ പണം) ആ തുകയും അതുപോലെ ഹറാമായ സമ്പത്തിലൂടെ സമ്പാദിച്ച മുഴുവൻ വസ്തുക്കളുടെയും വില കണക്കാക്കി ആ തുകയെ ഹലാലായ പുതിയ ബിസിനസിൽ നിന്നും ലഭിക്കുന്ന ലാഭം കൊണ്ട് ഫഖീർ/ മിസ്കീൻ തുടങ്ങിയ സാധുക്കൾക്കൊ, അല്ലെങ്കിൽ സാമൂഹിക സേവനങ്ങൾക്കോ പ്രതിഫലം &nbsp;ആഗ്രഹിക്കാതെ ദാനം ചെയ്യുക قَوْلُهُ اكْتَسَبَ حَرَامًا إلَخْ) تَوْضِيحُ الْمَسْأَلَةِ مَا فِي التَّتَارْخَانِيَّة حَيْثُ قَالَ: رَجُلٌ اكْتَسَبَ مَالًا مِنْ حَرَامٍ ثُمَّ اشْتَرَى فَهَذَا عَلَى خَمْسَةِ أَوْجُهٍ: أَمَّا إنْ دَفَعَ تِلْكَ الدَّرَاهِمَ إلَى الْبَائِعِ أَوَّلًا ثُمَّ اشْتَرَى مِنْهُ بِهَا أَوْ اشْتَرَى قَبْلَ الدَّفْعِ بِهَا وَدَفَعَهَا، أَوْ اشْتَرَى قَبْلَ الدَّفْعِ بِهَا وَدَفَعَ غَيْرَهَا، أَوْ اشْتَرَى مُطْلَقًا وَدَفَعَ تِلْكَ الدَّرَاهِمَ، أَوْ اشْتَرَى بِدَرَاهِمَ أُخَرَ وَدَفَعَ تِلْكَ الدَّرَاهِمَ. قَالَ أَبُو نَصْرٍ: يَطِيبُ لَهُ وَلَا يَجِبُ عَلَيْهِ أَنْ يَتَصَدَّقَ إلَّا فِي الْوَجْهِ الْأَوَّلِ،وَقَالَ الْكَرْخِيُّ: فِي الْوَجْهِ الْأَوَّلِ وَالثَّانِي لَا يَطِيبُ، وَفِي الثَّلَاثِ الْأَخِيرَةِ يَطِيبُ، وَقَالَ أَبُو بَكْرٍ: لَا يَطِيبُ فِي الْكُلِّ، لَكِنْ الْفَتْوَى الْآنَ عَلَى قَوْلِ الْكَرْخِيِّ دَفْعًا لِلْحَرَجِ عَنْ النَّاسِ (رد المحتار:٥/٢٣٥) صرح الفقهاء بأن من اكتسب مالا بغير حق فإما ان يكون كسبه بعقد فاسد كالبيوع الفاسدة والإستأجار على المعاصي والطاعات او بغير عقد كالسرقة، والغصب، والخيانة، والغلول، ففي جميع الاحوال المال حاصل له حرام عليه ولكن ان اخذه من غير عقد لم يملكه، ويجب عليه ان يرده على مالكه ان وجد المالك والا ففي جميع الأحوال يجب عليه أن يتصدق بمثل تلك الاموال على الفقراء..... ولكن لا يريد بذلك الأجر والثواب ولكن يريد دفع المعصية عن نفسه (بذل المجهود: ١:٣٧) മേൽപറയപ്പെട്ട രൂപത്തിൽ ഹറാമായ സമ്പത്ത് ഒഴിവാക്കി&nbsp; ഹലാല് മാത്രം അവശേഷിക്കുന്നുവെങ്കിൽ മകന് പിതാവിൻറെ സ്വത്ത് അനന്തരമായി എടുക്കാം അല്ലാത്തപക്ഷം അനന്തരമായി കിട്ടുന്ന സ്വത്ത് ദാനം ചെയ്യണം وَالْحَاصِلُ أَنَّهُ إنْ عَلِمَ أَرْبَابَ الْأَمْوَالِ وَجَبَ رَدُّهُ عَلَيْهِمْ، وَإِلَّا فَإِنْ عَلِمَ عَيْنَ الْحَرَامِ لَا يَحِلُّ لَهُ وَيَتَصَدَّقُ بِهِ بِنِيَّةِ صَاحِبِهِ (رد المحتار :٥/٩٩) &nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*