# ഒരു വഖ്ഫ് ഭൂമിയിൽ നിന്നും ലഭിക്കുന്ന വരുമാനം അതിൻറെ ചെലവിനേക്കാൾ കുറവാകുന്ന സന്ദർഭത്തിൽ

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** DARUL IFTA
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/877-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%B5%E0%B4%96%E0%B5%8D%E0%B4%AB%E0%B5%8D-%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82-%E0%B4%B2%E0%B4%AD%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82-%E0%B4%85%E0%B4%A4%E0%B4%BF%E0%B5%BB%E0%B4%B1%E0%B5%86-%E0%B4%9A%E0%B5%86%E0%B4%B2%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BE

---

## Question

ഒരു വഖ്ഫ് ഭൂമിയിൽ നിന്നും ലഭിക്കുന്ന വരുമാനം അതിൻറെ ചെലവിനേക്കാൾ കുറവാകുന്ന സന്ദർഭത്തിൽ / അല്ലെങ്കിൽ മുസ്ലിംകൾക്ക് പൊതുവായി വഖ്ഫ്ചെയ്യപ്പെട്ട ഭൂമി കൃഷി ചെയ്യാനോ ഖബറടക്കാനോ പറ്റാത്ത നിലയിലായിതീർന്നാൽ അതിനുപകരം മറ്റൊരു ഉപകാരപ്രദമായ അതിനെക്കാൾ ഗുണമുള്ള ഭൂമിയെ മാറ്റി വാങ്ങൽ ഹനഫിമദ്ഹബ് അനുസരിച്ച്അനുവദനീയമാ ണോ?

## Answer / Fatwa Ruling

ചോദ്യത്തിൽ പരാമർശിക്കപ്പെട്ടതനുസരിച്ച് വഖ്ഫ് ചെയ്യപ്പെട്ട ഭൂമി പ്രയോജനരഹിതമായനാൽ അതിനെ വിൽക്കലും ഉപകാരപ്രദമായ, പ്രയോജനമുള്ള മറ്റൊരു ഭൂമി പകരമായി വാങ്ങലും അനുവദനീയമാണ്. വിൽപ്പനയും വാങ്ങലും നടത്തേണ്ടത് വഖ്ഫിന്റെ ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ട വ്യക്തികൾ ആയിരിക്കണം. ആദ്യ ഭൂമി വിറ്റ് കിട്ടുന്ന പൈസ മുഴുവനായും രണ്ടാമത്തെ ഭൂമി വാങ്ങുന്നതിനായി ഉപയോഗിക്കേണ്ടതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*