Darul Ifta Kauzariyya
By Mufti Shafeeq in General

Islamic Query Detail

Qu-Id: Q0087
Madhab: Shafii
Date:
Question:
ഷാഫി മദബ് അനുസരിച്ച് സുന്നത് നമസ്ക്കരത്തിൽ സുജൂദിൽ dua ചെയ്യാമോ? മലയാളത്തിലോ അറബിയിലോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

രോഗം കൊടുക്കുന്നതും ശിഫയാക്കുന്നതും അല്ലാഹുവാണെന്ന വിശ്വാസമാണ് ഓരോ മുഅ്മിനിനും ഉണ്ടാകേണ്ടത്. സാംക്രമിക രോഗമുള്ള നാട്ടിലേക്ക് പോയതിന്റെ പേരിൽ ഒരാൾക്ക് രോഗം ഉണ്ടാകുന്നതും പോകാത്തതിന്റെ  പേരിൽ രോഗബാധിതനാ കാതിരിക്കുന്നതും അള്ളാഹുവിൻറെ തീരുമാനപ്രകാരം മാത്രമാണ്. നേരെ തിരിച്ച് സംഭവിക്കുന്നതും അല്ലാഹുവിൻറെ തീരുമാനമനുസരിച്ച് തന്നെയാണ്. എന്നാലും അള്ളാഹു കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാരണങ്ങളിലൂടെ ആയതിനാൽ സ്വയം സൂക്ഷിക്കൽ ഓരോരുത്തരുടെയും ബാധ്യതയാണ്. 
വിശ്വാസത്തിൽ ബലഹീനതയുള്ളവർ കാരണങ്ങളെ പഴിചാരി അല്ലാഹുവിൻറെ ഖദറിനെ 
അവഗണിക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഈ നിയമം പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ പൂർണ്ണമായി അല്ലാഹുവിൽ വിശ്വസിക്കുന്ന ഭരമേൽപിക്കുന്ന വ്യക്തിക്ക് ഇത്തരം സന്ദർഭത്തിൽ മറ്റാവശ്യങ്ങൾക്കായി പോകുന്നതിനോ വരുന്നതിനോ തടസ്സമില്ല. അതുപോലെ തന്നെ ഡോക്ടർമാർക്ക് ചികിത്സാർത്ഥം യാത്ര ചെയ്യാവുന്നതുമാണ്

والله أعلم بالصواب
Scholarly Verification & Certification
Written by
Mufti Shafeeq
Checked & Approved by
Mufti Rajeeb Al Qasimi