# ഹനഫീ മദ്ഹബില്&zwj; സ്ത്രീകൾ നമസ്കാരത്തില്&zwj; കാല്&zwj; മറക്കണോ?, തെളിവ് എന്താണ്?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Muhammed Husain | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/822-%E0%B4%B9%E0%B4%A8%E0%B4%AB%E0%B5%80-%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%B9%E0%B4%AC%E0%B4%BF%E0%B4%B2%E0%B5%8D-zwj-%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%BE-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D-zwj-%E0%B4%95%E0%B4%BE%E0%B4%B2%E0%B5%8D-zwj

---

## Question

ഹനഫീ മദ്ഹബില്&zwj; സ്ത്രീകൾ നമസ്കാരത്തില്&zwj; കാല്&zwj; മറക്കണ്ട എന്നാണ്. എന്നാല്&zwj; നമസ്കാരത്തില്&zwj; സ്ത്രീകൾ കാൽ മറക്കണം എന്ന് ഹദീസ് ഉണ്ട്. ഹനഫീ മദ്ഹബിലെ തെളിവ് എന്താണ്?

## Answer / Fatwa Ruling

നമസ്കാരത്തിൽ സ്ത്രീകൾ കാൽ മറക്കണം എന്ന വിഷയത്തിൽ സ്വഹീഹായ ഒരു ഹദീസും സ്ഥിരപെട്ടിട്ടില്ല. കാൽ മറക്കണം എന്ന് പറഞ്ഞു വന്ന ഉമ്മു സലമ (റ) യുടെ മൗഖൂഫ് ആയ ഹദീസ് തെളിവ് ആയി സ്വീകരിക്കാൻ പറ്റുന്നതല്ല. അതിനാൽ തന്നെ ഷാഫി മദ്ഹബിലെ ഇമാം മുസ്നി (റ), ഹമ്പലി മദ്ഹബിലെ ഇമാം ഇബ്നു തൈമിയ്യ (റ) പോലുള്ള പ്രസിദ്ധരായ ഇമാമാരുടെ അഭിപ്രായം കാൽപാദം ഔറത്ത് അല്ലാ എന്നാണ്.  ഹനഫി മദ്ഹബിലെ പ്രഭലമായ അഭിപ്രായവും കാൽപാദം മറക്കേണ്ടതില്ല എന്നത് തന്നെയാണ്. ഉലമാക്കൾക്കിടയിൽ ഈ അഭിപ്രായവിത്യാസം വരാൻ കാരണം. സുറ നൂർലെ 31മത്തെ ആയത്ത് ولايبدين زينتهن الا ماظهر منها ന്റെ താഫ്സീറിൽ ഏതെല്ലാം അവയവം ഉൾപെടും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ്.  ഹനഫി മദ്ഹബ് അനുസരിച്ച് ആയത്തിന്റെ തഫ്സീറിൽ മുഖവും, മുൻകൈകളും, കാൽപാദങ്ങളും ഉൾപ്പെടുന്നുണ്ട്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*