# ഹനഫീ മദ്ഹബ് കാരന്റെ ളുഹർ എപ്പോൾ ആണ് ഖളാ ആകുന്നത് ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Anwar Binkhalid
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/818-%E0%B4%B9%E0%B4%A8%E0%B4%AB%E0%B5%80-%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%B9%E0%B4%AC%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B3%E0%B5%81%E0%B4%B9%E0%B5%BC-%E0%B4%8E%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BE-%E0%B4%86%E0%B4%A3%E0%B5%8D-%E0%B4%96%E0%B4%B3%E0%B4%BE-%E0%B4%86%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D

---

## Question

യാത്രക്കിടയിൽ  അത്യാവശ്യ ഘട്ടത്തിൽ ശാഫി പള്ളിയിൽ ഒരു ഹനഫിക്കാരൻ ളുഹ്ർ നിസ്‌ക്കരിച്ചു കൊണ്ടിരിക്കുമ്പോൾ ഷാഫി പള്ളിയിൽ അസർ ബാങ്ക് കൊടുത്താൽ ഹനഫിക്ക് ആ നമസ്ക്കാരം ഖളാ ആവുമോ ? ഹനഫീ മദ്ഹബ് കാരന്റെ ളുഹർ എപ്പോൾ ആണ് ഖളാ ആകുന്നത് ?

## Answer / Fatwa Ruling

ഷാഫി പള്ളിയിൽ അസർ ബാങ്ക് കൊടുത്തതിന്റെ പേരിൽ ഹനഫി മദ്ഹബ്കാരന്റെ ളുഹർ ഖളാ ആവുകയില്ല. ഹനഫി മദ്ഹബ്കാരന്റെ ളുഹറിന്റെ സമയം ഒരു വസ്തുവിന്റെ നിഴൽ അതിന്റെ 2 &nbsp;ഇരട്ടി ആകുന്നത് വരെയാണ്, അപ്പോൾ മാത്രമേ ളുഹർ ഖളാ ആവുകയുള്ളു.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*