# വിവാഹത്തിന് ശേഷം ഭാര്യ ആവശ്യപ്പെട്ടാൽ ഭർതൃഗൃഹത്തിൽ നിന്ന് മാറി താമസിക്കൽ ഭാര്യയുടെ അവകാശം ആണോ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** General/Other
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/773-%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%B6%E0%B5%87%E0%B4%B7%E0%B4%82-%E0%B4%AD%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B5%BD-%E0%B4%AD%E0%B5%BC%E0%B4%A4%E0%B5%83%E0%B4%97%E0%B5%83%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF-%E0%B4%A4%E0%B4%BE%E0%B4%AE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD

---

## Question

വിവാഹത്തിന് ശേഷം ഭാര്യ ആവശ്യപ്പെട്ടാൽ ഭർതൃഗൃഹത്തിൽ നിന്ന് മാറി വേറെ വീട്ടിൽ ഭർത്താവിനോടൊപ്പം താമസിക്കൽ ഭാര്യയുടെ അവകാശം ആണെന്ന് കേട്ടു. ഇത് ശരിയാണോ?

## Answer / Fatwa Ruling

വിവാഹശേഷം ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നതാണ് ഏറ്റവും ഉത്തമമായത്. അതിലൂടെ സംരക്ഷണം ലഭിക്കുകയും ഏകാന്തത ഇല്ലാതാക്കുവാൻ സാധിക്കുകയും മറ്റു പല നന്മകൾക്കും &nbsp;കാരണമാവുകയും ചെയ്യും. എന്നാൽ ഭർതൃവീട്ടുകാരുമായി ഒരുനിലക്കും ഒത്തു പോകാൻ സാധിക്കാത്ത അവസ്ഥയാണെങ്കിൽ വേറെ വീട്ടിലേക്ക് താമസം മാറുവാനായി ആവശ്യം ഉന്നയിക്കാൻ ഭാര്യയ്ക്ക് അർഹതയുണ്ട്. എന്നാൽ വേറെ താമസ സൗകര്യം ഒരുക്കണമെന്നത് &nbsp;കൊണ്ട് ഉദ്ദേശിക്കുന്നത് പാചകവും മറ്റും ഒറ്റയ്ക്ക് ചെയ്യുവാൻ സൗകര്യമുള്ളതും, &nbsp;മറ്റുള്ളവരുടെ ഇടപെടൽ ഇല്ലാത്തതുമായ ഒരു സ്ഥലം സജ്ജമാക്കുക എന്നതാണ്. ഒരു വലിയ വീട്ടിലെ ഒരു ഭാഗം ഇതുപോലെ സജ്ജമാക്കിയാലും മതിയാകും. പൂർണ്ണമായി വേറെ വീട്ടിലേക്ക് താമസം മാറുന്നതിന് ഭർത്താവിന്റെ സാമ്പത്തിക സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.&nbsp;ഭർത്താവിന് മാറി വേറെ &nbsp;തമാസിപ്പിക്കുവാനുള്ള സാമ്പത്തിക സാഹചര്യം ഉണ്ടെങ്കിൽ ഭർത്താവ് അപ്രകാരം സൗകര്യം ഒരുക്കേണ്ടതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*