Darul Ifta Kauzariyya

സുബഹി നമസ്കാരത്തിലെ ഖുനൂത്ത്

Qu-Id: Q0233
Madhab: Shafii
Date: 01-01-1970
Question:
അസ്സലാമു അലൈക്കും, സുബഹി നമസ്കാരത്തിൽ, ഇമാം ഖുനൂത്ത് ഓതുന്നില്ലെങ്കിൽ മഅമൂം ഖുനൂത്ത് ഓതണോ വേണ്ടയോ? രണ്ടും അനുവദനീയമാണെങ്കിൽ ഏതാണുത്തമം?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

സുബഹി നമസ്കാരത്തിൽ ഇമാം  ഖുനൂത്ത്  ഓതുന്നില്ലെങ്കിൽ
 ഇമാം ഒന്നാമത്തെ സുജൂദിൽ നിന്നും ഉയരുന്നതിന് മുമ്പ് ഖുനൂത്ത് ഓതിയ ശേഷം ഇമാമിനോട് ചേരാൻ മഅ്മൂമിന് സാധിക്കുമെങ്കിൽ അപ്രകാരം പ്രവർത്തിക്കുക, ഏറ്റവും ഉത്തമവും അതാണ്.  ഖുനൂത്ത് ഓതിയ ശേഷം  ഒന്നാമത്തെ സുജൂദിൽ ഇമാമിനോട് ചേരാൻ സാധിക്കുന്നില്ലെങ്കിൽ    ഖുനൂത്ത് ഉപേക്ഷിച്ച് ഇമാമിനോടൊപ്പം സുജൂദ് ചെയ്യേണ്ടതാണ്
 ഈ രണ്ടു സാഹചര്യത്തിലും ഇമാം സലാം വീട്ടിയ ശേഷം മഅ്മൂ  سهو ൻറെ സുജൂദ്  ചെയ്യേണ്ടതുമാണ്.

والله أعلم بالصواب
Scholarly Verification & Certification