# തസ്ബീഹ് നിസ്ക്കാരം

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Mufti Abdul Salam
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/736-%E0%B4%A4%E0%B4%B8%E0%B5%8D%E0%B4%AC%E0%B5%80%E0%B4%B9%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82

---

## Question

ഹനഫീ മദ്ഹബനുസരിച്ച് തസ്ബീഹ് നിസ്കാരത്തിന്റെ രൂപം ദയവായി വിശദീകരിക്കുമോ?

## Answer / Fatwa Ruling

ചില ഹദീസുകളിലെങ്കിലും വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ട നമസ്കാരമാണ് തസ്ബീഹ് നമസ്കാരം. &nbsp;തസ്ബീഹ് നമസ്കാരത്തിന്റെ സമയം തസ്ബീഹ്&zwnj; നിസ്കാരത്തിനു പ്രത്യേക സമയമില്ല &nbsp;നമസ്കാരം കറാഹത്ത് ആകാത്ത എത് സമയത്തും നമസ്കരിക്കാവുന്നതാണ്. ഹദീസുകളിൽ പറയപ്പെട്ടത് പ്രകാരം ദിവസേന ചെയ്യാൻ പറ്റുമെങ്കിൽ അങ്ങിനെയോ, സാധിക്കുന്നില്ലെങ്കിൽ ആഴ്ച്ചയിൽ ഒരു തവണയോ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലോ അല്ലെങ്കിൽ വർഷത്തിലൊരിക്കലോ നിർവ്വഹിക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് ജീവിതത്തിൽ ഒരു തവണയെങ്കിലും നിർവ്വഹിക്കുക. &nbsp; &nbsp; &nbsp; &nbsp;തസ്ബീഹ് നിസ്കാരത്തിന്റെ രൂപം ഹനഫീ മദ്ഹബ് പ്രകാരം തസ്ബീഹ് നമസ്കാരം മുസ്തഹബ്ബാണ്, കൃത്യമായ ഇടവേളകളിൽ ചൊല്ലുന്ന 300 തക്ബീറുകൾ അടങ്ങിയ 4 റക്അത്ത് നമസ്കാരമാണ് തസ്ബീഹ് നമസ്കാരം. രണ്ട് റക്അത്തുകളായോ നാല് ഒരുമിച്ചോ നമസ്കരിക്കാവുന്നതാണ്. (ജമാഅത്ത് കറാഹത്താണ്)&nbsp; &nbsp; &nbsp; &nbsp; &nbsp; തസ്ബീഹ് ചൊല്ലേണ്ട &nbsp;ക്രമം: &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; ആദ്യ റക്അത്ത്. സനാഇന് ശേഷം ഫാതിഹക്ക് മുമ്പ് - &nbsp;15 ഫാതിഹ സൂറത്തുകൾക്ക് ശേഷം. &nbsp; &nbsp;- 10 റുകൂഇലെ തസ്ബീഹിന് ശേഷം. &nbsp; &nbsp; &nbsp; - 10 റുകൂ ഇൽ നിന്ന് ഉയർന്ന ശേഷം. &nbsp; &nbsp; &nbsp;- 10 രണ്ട് സുജൂദുകളിൽ &nbsp;10 വീതം. &nbsp; &nbsp; &nbsp; &nbsp; - 20 &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിൽ - 10 &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp;രണ്ടാമത്തെ റക്അത്തിൽ&nbsp; രണ്ടാമത്തെ റക്അത്തിലേക്ക് നിന്ന ഉടനെ - 15 ഫാതിഹ സൂറത്തുകൾക്ക് ശേഷം. &nbsp; &nbsp;- 10 റുകൂഇലെ തസ്ബീഹിന് ശേഷം. &nbsp; &nbsp; &nbsp; - 10 റുകൂ ഇൽ നിന്ന് ഉയർന്ന ശേഷം. &nbsp; &nbsp; &nbsp;- 10 രണ്ട് സുജൂദുകളിൽ &nbsp;10 വീതം. &nbsp; &nbsp; &nbsp; &nbsp; - 20 &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിൽ - 10 മേൽ പറയപ്പെട്ട രീതിയിൽ 4 റക്അത്ത് പൂർത്തിയാക്കണം. &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp;&nbsp; നമസ്കാരത്തിൽ ചൊല്ലേണ്ട തസ്ബീഹ് 1. سبحان الله والحمد لله ولا إله إلا الله والله اكبر. &nbsp;ഇതിനോടൊപ്പം ولا حول ولا قوة إلا بالله العلي العظيم &nbsp;എന്ന് കൂടി ചേർക്കൽ നല്ലതാണ്.  &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp;ഫതാവാ ശാമി (2/27) ഏതെങ്കിലും സന്ദർഭങ്ങളിൽ ചൊല്ലേണ്ട തസ്ബീഹ് മറന്ന് പോകുകയാണെങ്കിൽ ശേഷം ചൊല്ലുന്ന തസ്ബീഹിനോട് ചേർത്ത് അത് ചൊല്ലി പൂർത്തിയാക്കാവുന്നതാണ്(ഉദാഹരണത്തിന് ആദ്യ സുജൂദീൽ ചൊല്ലേണ്ട പത്ത് ദിക്റുകൾ മറന്ന് പോയാൽ അടുത്ത സുജൂദിൽ 20 ചൊല്ലി പരിഹരിക്കാവുന്നതാണ്. &nbsp; &nbsp; &nbsp; &nbsp;ഫതാവാ ഷാമി &nbsp;2/27

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*