Darul Ifta Kauzariyya

തസ്ബീഹ് നിസ്ക്കാരം

Qu-Id: Q0133
Madhab: Hanafi
Date: 01-01-1970
Question:
ഹനഫീ മദ്ഹബനുസരിച്ച് തസ്ബീഹ് നിസ്കാരത്തിന്റെ രൂപം ദയവായി വിശദീകരിക്കുമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ചില ഹദീസുകളിലെങ്കിലും വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ട നമസ്കാരമാണ് തസ്ബീഹ് നമസ്കാരം.

 തസ്ബീഹ് നമസ്കാരത്തിന്റെ സമയം

തസ്ബീഹ്‌ നിസ്കാരത്തിനു പ്രത്യേക സമയമില്ല  നമസ്കാരം കറാഹത്ത് ആകാത്ത എത് സമയത്തും നമസ്കരിക്കാവുന്നതാണ്.
ഹദീസുകളിൽ പറയപ്പെട്ടത് പ്രകാരം ദിവസേന ചെയ്യാൻ പറ്റുമെങ്കിൽ അങ്ങിനെയോ, സാധിക്കുന്നില്ലെങ്കിൽ ആഴ്ച്ചയിൽ ഒരു തവണയോ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലോ അല്ലെങ്കിൽ വർഷത്തിലൊരിക്കലോ നിർവ്വഹിക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് ജീവിതത്തിൽ ഒരു തവണയെങ്കിലും നിർവ്വഹിക്കുക.

       തസ്ബീഹ് നിസ്കാരത്തിന്റെ രൂപം

ഹനഫീ മദ്ഹബ് പ്രകാരം തസ്ബീഹ് നമസ്കാരം മുസ്തഹബ്ബാണ്, കൃത്യമായ ഇടവേളകളിൽ ചൊല്ലുന്ന 300 തക്ബീറുകൾ
അടങ്ങിയ 4 റക്അത്ത് നമസ്കാരമാണ് തസ്ബീഹ് നമസ്കാരം. രണ്ട് റക്അത്തുകളായോ നാല് ഒരുമിച്ചോ നമസ്കരിക്കാവുന്നതാണ്. (ജമാഅത്ത് കറാഹത്താണ്) 

        തസ്ബീഹ് ചൊല്ലേണ്ട  ക്രമം:

                ആദ്യ റക്അത്ത്.

സനാഇന് ശേഷം ഫാതിഹക്ക് മുമ്പ് -  15
ഫാതിഹ സൂറത്തുകൾക്ക് ശേഷം.    - 10
റുകൂഇലെ തസ്ബീഹിന് ശേഷം.       - 10
റുകൂ ഇൽ നിന്ന് ഉയർന്ന ശേഷം.      - 10
രണ്ട് സുജൂദുകളിൽ  10 വീതം.         - 20                                  
സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിൽ - 10

             രണ്ടാമത്തെ റക്അത്തിൽ 
രണ്ടാമത്തെ റക്അത്തിലേക്ക് നിന്ന ഉടനെ - 15
ഫാതിഹ സൂറത്തുകൾക്ക് ശേഷം.    - 10
റുകൂഇലെ തസ്ബീഹിന് ശേഷം.       - 10
റുകൂ ഇൽ നിന്ന് ഉയർന്ന ശേഷം.      - 10
രണ്ട് സുജൂദുകളിൽ  10 വീതം.         - 20                                  
സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിൽ - 10

മേൽ പറയപ്പെട്ട രീതിയിൽ 4 റക്അത്ത് പൂർത്തിയാക്കണം.

                      
നമസ്കാരത്തിൽ ചൊല്ലേണ്ട തസ്ബീഹ്
1. سبحان الله والحمد لله ولا إله إلا الله والله اكبر.

 ഇതിനോടൊപ്പം ولا حول ولا قوة إلا بالله العلي العظيم
 എന്ന് കൂടി ചേർക്കൽ നല്ലതാണ്.


           ഫതാവാ ശാമി (2/27)

ഏതെങ്കിലും സന്ദർഭങ്ങളിൽ ചൊല്ലേണ്ട തസ്ബീഹ് മറന്ന് പോകുകയാണെങ്കിൽ ശേഷം ചൊല്ലുന്ന തസ്ബീഹിനോട് ചേർത്ത് അത് ചൊല്ലി പൂർത്തിയാക്കാവുന്നതാണ്(ഉദാഹരണത്തിന് ആദ്യ സുജൂദീൽ ചൊല്ലേണ്ട പത്ത് ദിക്റുകൾ മറന്ന് പോയാൽ അടുത്ത സുജൂദിൽ 20 ചൊല്ലി പരിഹരിക്കാവുന്നതാണ്.
       ഫതാവാ ഷാമി  2/27

والله أعلم بالصواب
Scholarly Verification & Certification
Checked & Approved by
Mufti Rajeeb Al Qasimi