Darul Ifta Kauzariyya

സ്ത്രീകൾ മുഖം മറക്കുന്നതിന്റെ വിധി എങ്ങനെയാണ് ?

Qu-Id: Q0220
Madhab: General/Other
Date: 01-01-1970
Question:
സ്ത്രീകൾക്ക് ഔറത്തായി മുഖവും മുൻകയ്യും ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം മറക്കേണ്ടതാണ് എന്നാണൊ കർമ്മ ശാസ്ത്രത്തിന്റെ പ്രബല അഭിപ്രായം ? അങ്ങനെയാണെങ്കിൽ പിന്നെ സ്ത്രീകൾ മുഖം മറക്കുന്നതിന്റെ വിധി എങ്ങനെയാണ് ??

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

കർമശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ സ്ത്രീയുടെ മുഖവും മുൻകൈയും ഔറത്തല്ല. എന്നാൽ അന്യപുരുഷന്മാരുടെ മുന്നിൽ അവർ മുഖം മറക്കണം എന്ന വിഷയം അവിതർക്കിതമാണ്.
 കാരണം ഹിജാബും ഔറത്തും രണ്ടും രണ്ടു വിഷയങ്ങളാണ്.
 മുഖം ഔറത്താണൊ എന്ന് പരിഗണിച്ചല്ല ഹിജാബ് നിർബന്ധമാകുന്നത്.
മറിച്ച് സ്ത്രീകൾ മുഖം തുറന്നു നടന്നാൽ  അത് ചില അന്യ പുരുഷന്മാരിൽ മോശമായ ചിന്ത ജനിപ്പിക്കാനും അത് ചിലപ്പോൾ കുറ്റങ്ങളിലേക്ക് കൊണ്ടെത്തിക്കാനും കാരണമാണെന്നടിസ്ഥാനത്തിലാണ് ഹിജാബ് നിർബന്ധമാക്കിയിട്ടുള്ളത്. ഹിജാബ് ധരിക്കണമെന്ന് ഖുർആനിൽ പരാമർശിച്ചിട്ടുള്ള കാര്യമാണ്. ആയതിനാൽ അന്യപുരുഷന്മാർ മോശമായ ചിന്തയിൽ നോക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഹിജാബ് ധരിക്കൽ നിർബന്ധമാണ്.

والله أعلم بالصواب
Scholarly Verification & Certification
Written by
Al Ameen
Checked & Approved by
Mufti Rajeeb Al Qasimi