# പള്ളികൾ തുറക്കുമ്പോൾ സാമൂഹിക അകലം പാലിച്ച് ജമാഅത്തായി നമസ്ക്കരിക്കാൻ അനുവാദം ഉണ്ടോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** General/Other
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/704-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE-%E0%B4%A4%E0%B5%81%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BE-%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B9%E0%B4%BF%E0%B4%95-%E0%B4%85%E0%B4%95%E0%B4%B2%E0%B4%82-%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%9C%E0%B4%AE%E0%B4%BE%E0%B4%85%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82

---

## Question

കോവിഡ് - 19ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പള്ളികൾ തുറക്കുമ്പോൾ സാമൂഹിക അകലം പാലിച്ചുകൊണ്ടും, ഒന്നരയിട സ്വഫ്ഫുകൾ അകലം പാലിച്ചും, വലത് ഇടത് ഭാഗത്തേക്ക് 1ഓ ,2ഓ മീറ്റർ അകലം പാലിച്ച് ജമാഅത്തായി നമസ്ക്കരിക്കാൻ അനുവാദം നൽകുമെന്ന് കേൾക്കുന്നു. ഇപ്രകാരം സാമൂഹിക അകലം പാലിച്ച് നമസ്ക്കരിച്ചാൽ ജമാഅത്ത് സഹീഹാകുമോ? ജമാഅത്ത് സഹീഹാകാൻ എത്ര അകലം വരെനിക്കാം? ജമാഅത്ത് സഹീഹാണങ്കിൽ തന്നെ ഈ രീതിയിൽ നിൽക്കൽ കറാഹത്താണന്ന് പറയപ്പെടുന്നല്ലോ . ജമാഅത്തിനോട് ബന്ധപ്പെട്ട് കറാഹത്ത് ചെയ്താൽ അത് ജമാഅത്തിന്റെ പ്രതിഫലം നഷ്ട്ടപ്പെടുത്തുകയില്ലേ ? ഇങ്ങനെ അകന്ന് നിന്ന് ജമാഅത്ത് നടത്തിയാൽ ജമാഅത്തിന്റെ പുണ്യം കിട്ടുമോ? രോഗവ്യപനം( കോവിഡ് - 19 etc) ഭയന്ന കാരണത്താൽ അകന്ന് നമസ്ക്കരിക്കാൻ വല്ല ന്യായവും ഫുഖഹാക്കൾ പറയുന്നുണ്ടോ? ഈ വിഷത്തിലുള്ളവിശദമായ മറുപടി പ്രതീക്ഷിക്കുന്നു. നഖൽ സഹിതം മറുപടി തന്നാൽ ന്നന്നായിരുന്നു

## Answer / Fatwa Ruling

സഫുകൾക്കിടയിലുള്ള വിടവ് രണ്ട് രീതിയിലാണ്.&nbsp; 1. രണ്ട് സഫുകൾക്കിടയിലുള്ള ദൂരം&nbsp; 2. ഒരു സഫിൽ നമസ്കരിക്കുന്നവരുടെ ഇടയിലുള്ള ദൂരം.&nbsp; രണ്ട് സഫുകൾക്കിടയിലെ ദൂരം ഒന്നോരണ്ടോ മുഴം ആണ് . الفرجة بین الصفین مقدار زراع أو زراعین (طحطاوی: ۳۹۳)؛ അതിൽ കൂടുതൽ സാഹചര്യങ്ങൾക്കനുസരിച്ചു ദൂരം വർധിപ്പിക്കുവാനും അനുവാദം ഉണ്ട്.&nbsp; അല്ലാമാ കാസാനി പറയുന്നു : ഇമാം മിഹ്റാബിലും മുഖ്തദി പള്ളിയുടെ അങ്ങേ അറ്റത്തു ആണെങ്കിലും നമസ്കാരം ശരിയാകും. പള്ളി അതിന്റെ വശങ്ങളുടെ ദൂരം വർദ്ധിക്കുന്നതിനോടൊപ്പം &nbsp;തന്നെ അത് ഒറ്റ സ്ഥലമാണ്. ولو اقتدیٰ بالإمام فی أقصی المسجد والإمام فی المحراب جاز؛ لأن المسجد علی تباعد أطرافه جعل فی الحکم کمکان واحد (بدائع الصنائع: ۱؍۱۴۵) &nbsp; &nbsp; &nbsp;ഈ ഇബാറത്തിലൂടെ സഫുകൾക്കിടയിലെ ദൂരം (ഇമാമിനും മുഖ്തദിക്കും) &nbsp;രണ്ട് മുഴത്തേക്കാൾ വർധിച്ചാൽ &nbsp;കുഴപ്പമില്ലെന്ന് മനസ്സിലാവുന്നു.&nbsp; &nbsp; നമസ്കരിക്കുന്ന രണ്ടു പേർക്കിടയിൽ ദൂരം. &nbsp;നിസ്സംശയം നബിസല്ലല്ലാഹു അലൈഹി സലാം &nbsp;നമസ്കാരക്കാർ തോളോട് തോൾ ചേർന്ന് നിൽക്കണമെന്ന് കൽപിച്ചിട്ടുള്ളതും, &nbsp;പ്രോത്സാഹിപ്പിച്ചിട്ടുള്ളതുമാണ്.&nbsp; എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് അവിടെയും അകലം പാലിക്കാൻ അനുവാദമുണ്ട്. &nbsp; തോളോട് തോൾ ചേർന്ന് നിൽക്കൽ നിര്ബന്ധമായ ഹുകും അല്ലെന്ന് &nbsp;ബിനായയിൽ വിശദമായ ചർച്ചയിലൂടെ പറയുന്നുണ്ട്. ഫുഖഹാക്കളുടെ ചില ഇബാറത്തിലൂടെയും ഈ കാര്യം വ്യക്തമാക്കുന്നുണ്ട്.&nbsp; ഫഖീഹ് ഖാളി ഖാൻ പറയുന്നു : മരുഭൂമിയിൽ ഒരു കൂട്ടം ആളുകൾ നമസ്കരിച്ചു കൊണ്ടിരിക്കുന്നു. &nbsp;അവരുടെ സ ഫ്ഫുകൾക്ക് ഇടയിൽ ഹൗളോ &nbsp;മറ്റോ ഉണ്ട്. ഒരുപറ്റം ആളുകൾ ഹൗളിന്റെ ഒരു വശത്തും നടുക്ക് ഹൗളും, മറുവശത്തു ബാക്കി സഫുമാണ്. അങ്ങനെയെങ്കിൽ അവരുടെ നമസ്കാരം ശരിയാകും. قوم صلوا فی الصحراء بجماعة ووسط الصفوف موضع مقدار حوض أو فارقین لم یقم فیه أحد جازت صلاتھم (فتاویٰ قاضی خان: ۱؍۳۲)&nbsp; ഈ ഇബാറത്തിലൂടെ മനസ്സിലാകുന്നത് നമസ്കരിക്കുന്ന രണ്ട് പേർക്കിടയിൽ ഏതെങ്കിലും &nbsp;സാഹചര്യത്തിന്റെ പേരിൽ &nbsp;വിടവ് വന്നാൽ നമസ്കാരം ശരിയാകുമെന്നാണ്.&nbsp; &nbsp;ആരോഗ്യവിദഗ്ധരുടെയും ഗവണ്മെന്റിന്റെയും ഭാഗത്തു നിന്ന് അകലം പാലിക്കണം എന്ന നിർദേശം നിലവിലെ സാഹചര്യത്തിൽ ഉള്ളതിനാൽ അങ്ങനെ ഉള്ള നമസ്കാരം ശരിയാകുന്നതാണ് എന്ന് മുകളിൽ പറഞ്ഞ ഇബാറത്തിലൂടെ മനസ്സിലാകുന്നു. അതിനാൽ സാമൂഹിക അകലം പാലിച്ചു കൊണ്ടു വിശ്വാസികൾ നമസ്കരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*