പള്ളികൾ തുറക്കുമ്പോൾ സാമൂഹിക അകലം പാലിച്ച് ജമാഅത്തായി നമസ്ക്കരിക്കാൻ അനുവാദം ഉണ്ടോ?
സഫുകൾക്കിടയിലുള്ള വിടവ് രണ്ട് രീതിയിലാണ്.
1. രണ്ട് സഫുകൾക്കിടയിലുള്ള ദൂരം
2. ഒരു സഫിൽ നമസ്കരിക്കുന്നവരുടെ ഇടയിലുള്ള ദൂരം.
രണ്ട് സഫുകൾക്കിടയിലെ ദൂരം ഒന്നോരണ്ടോ മുഴം ആണ് . الفرجة بین الصفین مقدار زراع أو زراعین (طحطاوی: ۳۹۳)؛ അതിൽ കൂടുതൽ സാഹചര്യങ്ങൾക്കനുസരിച്ചു ദൂരം വർധിപ്പിക്കുവാനും അനുവാദം ഉണ്ട്.
അല്ലാമാ കാസാനി പറയുന്നു : ഇമാം മിഹ്റാബിലും മുഖ്തദി പള്ളിയുടെ അങ്ങേ അറ്റത്തു ആണെങ്കിലും നമസ്കാരം ശരിയാകും. പള്ളി അതിന്റെ വശങ്ങളുടെ ദൂരം വർദ്ധിക്കുന്നതിനോടൊപ്പം തന്നെ അത് ഒറ്റ സ്ഥലമാണ്. ولو اقتدیٰ بالإمام فی أقصی المسجد والإمام فی المحراب جاز؛ لأن المسجد علی تباعد أطرافه جعل فی الحکم کمکان واحد
(بدائع الصنائع: ۱؍۱۴۵)
ഈ ഇബാറത്തിലൂടെ സഫുകൾക്കിടയിലെ ദൂരം (ഇമാമിനും മുഖ്തദിക്കും) രണ്ട് മുഴത്തേക്കാൾ വർധിച്ചാൽ കുഴപ്പമില്ലെന്ന് മനസ്സിലാവുന്നു.
നമസ്കരിക്കുന്ന രണ്ടു പേർക്കിടയിൽ ദൂരം.
നിസ്സംശയം നബിസല്ലല്ലാഹു അലൈഹി സലാം നമസ്കാരക്കാർ തോളോട് തോൾ ചേർന്ന് നിൽക്കണമെന്ന് കൽപിച്ചിട്ടുള്ളതും, പ്രോത്സാഹിപ്പിച്ചിട്ടുള്ളതുമാണ്.
എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് അവിടെയും അകലം പാലിക്കാൻ അനുവാദമുണ്ട്. തോളോട് തോൾ ചേർന്ന് നിൽക്കൽ നിര്ബന്ധമായ ഹുകും അല്ലെന്ന് ബിനായയിൽ വിശദമായ ചർച്ചയിലൂടെ പറയുന്നുണ്ട്. ഫുഖഹാക്കളുടെ ചില ഇബാറത്തിലൂടെയും ഈ കാര്യം വ്യക്തമാക്കുന്നുണ്ട്.
ഫഖീഹ് ഖാളി ഖാൻ പറയുന്നു : മരുഭൂമിയിൽ ഒരു കൂട്ടം ആളുകൾ നമസ്കരിച്ചു കൊണ്ടിരിക്കുന്നു. അവരുടെ സ ഫ്ഫുകൾക്ക് ഇടയിൽ ഹൗളോ മറ്റോ ഉണ്ട്. ഒരുപറ്റം ആളുകൾ ഹൗളിന്റെ ഒരു വശത്തും നടുക്ക് ഹൗളും, മറുവശത്തു ബാക്കി സഫുമാണ്. അങ്ങനെയെങ്കിൽ അവരുടെ നമസ്കാരം ശരിയാകും.
قوم صلوا فی الصحراء بجماعة ووسط الصفوف موضع مقدار حوض أو فارقین لم یقم فیه أحد جازت صلاتھم (فتاویٰ قاضی خان: ۱؍۳۲)
ഈ ഇബാറത്തിലൂടെ മനസ്സിലാകുന്നത് നമസ്കരിക്കുന്ന രണ്ട് പേർക്കിടയിൽ ഏതെങ്കിലും സാഹചര്യത്തിന്റെ പേരിൽ വിടവ് വന്നാൽ നമസ്കാരം ശരിയാകുമെന്നാണ്.
ആരോഗ്യവിദഗ്ധരുടെയും ഗവണ്മെന്റിന്റെയും ഭാഗത്തു നിന്ന് അകലം പാലിക്കണം എന്ന നിർദേശം നിലവിലെ സാഹചര്യത്തിൽ ഉള്ളതിനാൽ അങ്ങനെ ഉള്ള നമസ്കാരം ശരിയാകുന്നതാണ് എന്ന് മുകളിൽ പറഞ്ഞ ഇബാറത്തിലൂടെ മനസ്സിലാകുന്നു. അതിനാൽ സാമൂഹിക അകലം പാലിച്ചു കൊണ്ടു വിശ്വാസികൾ നമസ്കരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026നമസക്കാരത്തിൽ ഖുർആൻ നോക്കി ഓതൽ
Related Questionകറാഹത്തിന്റെ സമയത്തുള്ള തിലാവത്തിൻ്റെ സുജൂദ്
Related Questionഉംറക്ക് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സക്കാത്തിന്റെ...
Related QuestionCan a lady slaughter her qurbani herself ?
Related Questionകടയിൽ വിൽപനയ്ക്കായി ബഖൂർ കത്തിക്കാൻ കഴിയുമോ?
Related Question-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled