Darul Ifta Kauzariyya

Misl sawab

Qu-Id: Q0157
Madhab: General/Other
Date: 01-01-1970
Question:
Assalamualikum  maranapettavarkku vendi quran oothi hadiyya cheyyal....thelivugal??

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ ഓതി ഹദിയ ചെയ്‌താൽ അത് സ്വീകരിക്കപ്പെടുകയും അതിൻറെ പ്രതിഫലം മരണപ്പെട്ടവർക്ക് ലഭിക്കുകയും ചെയ്യുന്നതാണ്

ഇപ്രകാരം ഹനഫി മദ്ഹബ് പ്രകാരം എല്ലാ സൽകർമ്മങ്ങളും ചെയ്ത് ഹദിയ ചെയ്യാവുന്നതാണ്

ഈ വിഷയവുമായി ബന്ധപ്പെട്ട് ഇമാം ഇബ്‌നു  ജൗസി റഹ്മത്തുല്ലാഹി അലൈഹി കിതാബ് റൂഹിൽ പതിനാറാം പാഠമായി കൊണ്ട് വിശാലമായ ചർച്ചകൾ നടത്തുന്നുണ്ട് അദ്ദേഹം പറയുന്നു

ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന അമലുകൾ മരണപ്പെട്ടവർക്ക് പ്രയോജനം ലഭിക്കുന്ന വിഷയത്തിൽ
അഹ്ലുസ്സുന്ന യുടെ കർമശാസ്ത്ര പണ്ഡിതൻമാരും തഫ്‌സീറിന്റെയും ഹദീസിന്റെയും ഉലമാക്കളും ഏക അഭിപ്രായക്കാർ ആണ്. ഹദീസുകളിൽ  മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യാൻ പ്രേരിപ്പിച്ചു അവർക്ക് വേണ്ടി പാപമോചനം തേടാൻ വന്നതുമെല്ലാം ഇതിന് തെളിവാണ്  
മേൽപ്പറഞ്ഞ വിഷയത്തിൽ വന്നിരിക്കുന്ന കിതാബുകളുടെ കോട്ടിങ്ങുകൾ താഴെ നൽകുന്നു.

والله أعلم بالصواب
Scholarly Verification & Certification
Written by
DARUL IFTA
Checked & Approved by
Mufti Rajeeb Al Qasimi