# വീട് പണിയിൽ വാസ്‌തു നിയമം തേടലും സ്ഥാനം നോക്കലും

**Institution:** Darul Ifta Kauzariyya
**Category:** Faiths & Beliefs
**Madhab (School):** General/Other
**Mufti / Jurist:** Noufal
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/684-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%B5%E0%B4%BE%E0%B4%B8%E0%B5%8D-%E0%B4%A4%E0%B5%81-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82-%E0%B4%A4%E0%B5%87%E0%B4%9F%E0%B4%B2%E0%B5%81%E0%B4%82-%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82-%E0%B4%A8%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%81%E0%B4%82

---

## Question

വീട് വെക്കുമ്പോൾ വാസ്‌തു നിയമം നോക്കി സ്ഥലം തീരുമാനിക്കുന്നതിന്  ഇസ്ലാമിൽ വല്ല അടിസ്ഥാനവും ഉണ്ടോ?  കേരളക്കരയിൽ  ഇത് വ്യാപകമാണ്. ഉണ്ടാക്കിയ ബാത്രൂം പൊളിക്കാനും സ്ഥാനം മാറ്റാനും ഗോവണി മാറ്റി പണിയാനും ചിലർ പറയുന്നു. ഇസ്‌ലാമിന്റെ ലേബലിൽ പറയപ്പെടുന്ന ഈ കാര്യങ്ങൾക്ക് ദീനുൽ ഇസ്‌ലാമുമായി വല്ല ബന്ധവും ഉണ്ടോ?

## Answer / Fatwa Ruling

വീട് വെക്കുമ്പോൾ വാസ്തു നിയമം നോക്കി &nbsp;സ്ഥലം നിശ്ചയിക്കുക ഉണ്ടാക്കിയ ബാത്രൂം പൊളിക്കുക സ്ഥാനം മാറ്റുക &nbsp;ഗോവണി മാറ്റി പണിയുക തുടങ്ങിയ &nbsp;ഒന്നിനും &nbsp;ദീനുൽ ഇസ്ലാമിൽ യാതൊരു അടിസ്ഥാനവുമില്ല &nbsp; ഇതുപോലുള്ള എല്ലാവിധ അനിസ്ലാമിക ആചാരങ്ങളും മറ്റു സംസ്കാരങ്ങളിൽ നിന്നും ഇസ്ലാമിലേക്ക് കടന്നുവന്നത് ആണ് ഇസ്ലാമിൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ല നബി തങ്ങളിൽ നിന്നോ &nbsp;സ്വഹാബത്തിൽ നിന്നോ സ്വാലിഹീങ്ങളിൽ നിന്നോ &nbsp;ഇതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല ഇത്തരം അന്ധവിശ്വാസങ്ങൾ &nbsp; ഒരു മുസ്ലിമിന് &nbsp;ഉണ്ടായാൽ അത് അവൻറെ ഈമാനിനെ തന്നെ ബാധിക്കുന്നതാണ് &nbsp;അതിനാൽ ഒരു മുസ്ലിം തൻറെ വീട് നിർമ്മാണ സമയത്ത് ഈ രീതിയിൽ സ്ഥാനം നിർണയിക്കുന്ന വരെയോ ആശ്രയിക്കാൻ &nbsp; &nbsp;പാടില്ല

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*