Darul Ifta Kauzariyya

കസേരയിൽ ഇരുന്നുള്ള നമസ്കാരം അനുവദനീയമാണോ?

Qu-Id: Q0231
Madhab: Hanafi
Date: 01-01-1970
Question:
നമസ്കാരം കസേരയിൽ അനുവദനീയമാണോ?  അനുവദനീയമാണോങ്കിൽ ഏത് നിലയിൽ നിർവഹിക്കണം, കസേര എവിടെയാണ് ഇടേണ്ടത്?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

നിന്ന് നമസ്കരിക്കുന്നതിന് കഴിവില്ലാത്ത ഒരു വ്യക്തിക്ക് ഇരുന്ന് നമസ്കരിക്കുന്നതിന് ഇസ്‌ലാമിൽ അനുവാദമുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് നിലത്ത് നെറ്റി മുട്ടിച്ച് കൊണ്ട് സാധാരണ ഗതിയിൽ സുജൂദ് നിർവഹിക്കുന്നത് പോലെ സുജൂദ് നിർവഹണം സാധ്യമാണെങ്കിൽ അദ്ദേഹം നിലത്ത്  (സാധ്യമെങ്കിൽ)അത്തഹിയാത്തിന്റെ ഇരുത്തം ഇരുന്ന് കൊണ്ട് അപ്രകാരം നെറ്റി നിലത്ത് മുട്ടിച്ച് സുജൂദ് ചെയ്ത് നമസ്ക്കരിക്കൽ നിർബന്ധമാണ്.  ഇനി നിലത്ത് നെറ്റി മുട്ടിച്ചു കൊണ്ട് സുജൂദ് ചെയ്യുന്നതിന് അദ്ദേഹത്തിന് ഒരു തരത്തിലും കഴിയുന്നില്ലെങ്കിൽ അത്തരം സാഹചര്യങ്ങളിൽ എങ്ങനെ ഇരിക്കലാണോ സാധ്യമാകുന്നത് അങ്ങനെയുള്ള  ഏത് രൂപത്തിലും ഇരുന്ന് ആഗ്യം കാണിച്ച്  നമസ്കരിക്കാവുന്നതാണ്.                                  ഈ  രൂപത്തിൽ കസേരയിൽ ഇരുന്നും അദ്ദേഹത്തിന് നമസ്ക്കാരം നിർവഹിക്കാവുന്നതാണ്.  ഇവിടെ, നിന്ന് ആംഗ്യം കാണിച്ച് നമസ്കരിക്കുന്നതിനേക്കാൾ ഇരുന്ന് ആംഗ്യംകാണിച്ചു നമസ്കരിക്കുന്നതാണ് ഉത്തമം.

 സ്വഫ്ഫിൽ  ആളുകൾ നിൽക്കുന്നതിന്റെ അതേ നിരയിൽ  തന്നെ കസേര ഇടേണ്ടതാണ് . പുറകിലേക്ക്  ഇറക്കി ഇടുന്നതിലൂടെ സ്വഫ്ഫുകളിൽ വിടവുണ്ടാകും.അത് നബി സല്ലല്ലാഹു അലൈഹിവസല്ലം വളരെ ശക്തമായി തടഞ്ഞതും ഉണർത്തിയതും ആയ കാര്യമാണ്.


NB: കസേരയിൽ ഇരുന്നു നമസ്കരിക്കുമ്പോൾ റുകൂളം സുജൂദും ആംഗ്യം കാണിച്ചാണ് നിർവഹിക്കേണ്ടത് .കസേരയിൽ സുജൂദിന് വേണ്ടി പ്രത്യേകം പലക ഘടിപ്പിച്ച് അതിൽ സുജൂദ് ചെയ്താലും ആംഗ്യം കാണിച്ച് നിർവഹിക്കുന്ന സ്ഥാനത്ത് തന്നെയാണ്. നിലത്ത്  നെറ്റി മുട്ടിച്ചു ഉള്ള യഥാർത്ഥ സുജൂദിന്റെ സ്ഥാനത്ത് ആവുകയില്ല.

والله أعلم بالصواب
Scholarly Verification & Certification
Written by
DARUL IFTA
Checked & Approved by
Mufti Rajeeb Al Qasimi