# ലുഡോ അനുവദനീയം ആണോ ?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** General/Other
**Mufti / Jurist:** DARUL IFTA
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/641-%E0%B4%B2%E0%B5%81%E0%B4%A1%E0%B5%8B-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%A6%E0%B4%A8%E0%B5%80%E0%B4%AF%E0%B4%82-%E0%B4%86%E0%B4%A3%E0%B5%8B

---

## Question

Ludo പോലെ കട്ടകൾ ഉപയോഗിച്ചുള്ള കളികൾ അനുവദനീയം ആണോ?

## Answer / Fatwa Ruling

ദുൻയാവിലോ ആഖിറത്തിലോ &nbsp;എന്തെങ്കിലും തരത്തിലുള്ള പ്രയോജനങ്ങൾ നൽകാത്തതും ഇസ്ലാമിൽ അനുവദിക്കപ്പെടാത്ത ഏതെങ്കിലും &nbsp;കാര്യം(ഔറത്ത് മറക്കുക, ഇബാദത്തുകൾക്ക് മുടക്കം വരാതിരിക്കുക, ഇബാദത്തുകൾക്കുള്ള സമയം പാഴാക്കുക, തുക പന്തയം വയ്ക്കുക, പോലുള്ളവ) ഉൾക്കൊള്ളുന്നതുമായ എല്ലാ കളികളും അനുവദനീയമല്ലാത്തതാണ്. ഈ അടിസ്ഥാനത്തിൽ ലൂഡോ പോലുള്ള കളികൾ കളിക്കൽ അനുവദനീയമല്ല. കാരണം അതിൽ പൊതുവേ &nbsp;ഇബാദത്തുകൾക്ക് മുടക്കം വരലും ഇബാദത്തിന് വേണ്ടിയുള്ള സമയങ്ങൾ നഷ്ടപ്പെടുത്തലും ഉണ്ട്. ഇനി മേൽപ്പറഞ്ഞ കുഴപ്പങ്ങൾ ഇല്ലാത്ത രൂപത്തിലും &nbsp;ദുൻയവിയും ഉഖ്റവിയുമായ യാതൊരു പ്രയോജനവും നൽകാത്ത കളി ആയതുകൊണ്ട് &nbsp;അത്തരം കളികളിൽനിന്ന് നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതാണ്.&nbsp; NB : മാനസിക, ശാരീരിക ഉന്മേഷത്തിന് വേണ്ടി, സമയങ്ങൾ ഒരുപാട് പാഴാകാതെ വളരെ കുറഞ്ഞ സമയം&nbsp;കളിക്കുന്നതിന് കുഴപ്പമില്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*