Darul Ifta Kauzariyya

ലുഡോ അനുവദനീയം ആണോ ?

Qu-Id: Q0123
Madhab: General/Other
Date: 01-01-1970
Question:
Ludo പോലെ കട്ടകൾ ഉപയോഗിച്ചുള്ള കളികൾ അനുവദനീയം ആണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ദുൻയാവിലോ ആഖിറത്തിലോ  എന്തെങ്കിലും തരത്തിലുള്ള പ്രയോജനങ്ങൾ നൽകാത്തതും ഇസ്ലാമിൽ അനുവദിക്കപ്പെടാത്ത ഏതെങ്കിലും  കാര്യം(ഔറത്ത് മറക്കുക, ഇബാദത്തുകൾക്ക് മുടക്കം വരാതിരിക്കുക, ഇബാദത്തുകൾക്കുള്ള സമയം പാഴാക്കുക, തുക പന്തയം വയ്ക്കുക, പോലുള്ളവ) ഉൾക്കൊള്ളുന്നതുമായ എല്ലാ കളികളും അനുവദനീയമല്ലാത്തതാണ്.
ഈ അടിസ്ഥാനത്തിൽ ലൂഡോ പോലുള്ള കളികൾ കളിക്കൽ അനുവദനീയമല്ല. കാരണം അതിൽ പൊതുവേ  ഇബാദത്തുകൾക്ക് മുടക്കം വരലും ഇബാദത്തിന് വേണ്ടിയുള്ള സമയങ്ങൾ നഷ്ടപ്പെടുത്തലും ഉണ്ട്.
ഇനി മേൽപ്പറഞ്ഞ കുഴപ്പങ്ങൾ ഇല്ലാത്ത രൂപത്തിലും  ദുൻയവിയും ഉഖ്റവിയുമായ യാതൊരു പ്രയോജനവും നൽകാത്ത കളി ആയതുകൊണ്ട്  അത്തരം കളികളിൽനിന്ന് നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതാണ്. 

NB : മാനസിക, ശാരീരിക ഉന്മേഷത്തിന് വേണ്ടി, സമയങ്ങൾ ഒരുപാട് പാഴാകാതെ വളരെ കുറഞ്ഞ സമയം കളിക്കുന്നതിന് കുഴപ്പമില്ല.

والله أعلم بالصواب
Scholarly Verification & Certification
Written by
DARUL IFTA
Checked & Approved by
Mufti Rajeeb Al Qasimi