# ഹലാൽ ആയ ഒരു വരുമാനം എളുപ്പം അവൻ വേണ്ടി എന്തെങ്കിലും അമൽ പറഞ്ഞു തരുമോ?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Hanafi
**Mufti / Jurist:** Mufti Rajeeb Al Qasimi
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/636-%E0%B4%B9%E0%B4%B2%E0%B4%BE%E0%B5%BD-%E0%B4%86%E0%B4%AF-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82-%E0%B4%8E%E0%B4%B3%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82-%E0%B4%85%E0%B4%B5%E0%B5%BB-%E0%B4%B5%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82

---

## Question

അസ്സലാമു അലൈക്കും ഞാൻ എൻജിനീയറിങ് പടിത്തം കഴിഞ്ഞു 3 വർഷം കഴിഞ്ഞു എന്റെ വിവാഹം കഴിഞ്ഞു എനിക്ക് ഇതു വരെ job ഒന്നും ആയില്ല ഞാൻ job search ചെയ്യ്തു ഗൾഫിൽ പോയി പക്ഷേ ജോബ് കിട്ടിയിട്ടില്ല business തുടങ്ങണമെന്ന് ആഗ്രഹം ഉണ്ട് പക്ഷേ വീട്ടിൽ ആരും അതിനെ സപ്പോർട്ട് ചെയ്യുന്നില്ല, എനിക്ക് വരുമാനം ഒന്നുമില്ല അപ്പോൾ 1. എന്നിക്ക് ഹലാൽ ആയ ഒരു വരുമാനം എളുപ്പം അവൻ വേണ്ടി എന്തെങ്കിലും അമൽ പറഞ്ഞു തരുമോ? 2. ഭാര്യയുടെ ചിലവിനു ഉപയോഗിക്കാൻ എനിക്കു ഫാമിലി ഇൽ ഉള്ളവർ തരുന്ന പൈസ അനുവദനീയം ആണോ? 3. ഞാൻ വീണ്ടും ഗൾഫിൽ job searching വേണ്ടി പോകാൻ ഇരിക്കുകയാണ്, അങ്ങനെ പോകുമ്പോൾ ഭാര്യയും ആയി 4 മാസത്തിൽ കൂടുതൽ പിരിഞ്ഞു ഇരിക്കുന്നതു ശരി ആണോ? ഞാൻ ഹനഫി മദ്ഹബ് ഫോളോ ചെയ്യുന്നു.

## Answer / Fatwa Ruling

1) أ اللَّهمَّ اكْفِني بحَلالِكَ عَن حَرَامِكَ، وَاغْنِني بِفَضلِكَ عَمَّن سِوَاكَ  എന്ന ദുആ പതിവാക്കുക.    2) ഫാമിലിയിൽ നിന്ന് ലഭിക്കുന്നത് സദഖയുടെ തുകയാണ് എങ്കിൽ  താങ്കൾക്ക് നിരുപാധികം അത് ഉപയോഗിക്കൽ  അനുവദനീയമാണ്. സക്കാത്തിൻെറ തുകയാണ് എങ്കിൽ ആവശ്യ വസ്തുക്കൾ കഴിച്ച് 612 ഗ്രാം വെള്ളിയുടെ  തുക താങ്കളുടെ കൈവശം ഇല്ലായെങ്കിൽ; ഉണ്ടെങ്കിൽ തന്നെ അതിനെ മികക്കുന്ന കടം താങ്കൾക്കുണ്ട് എങ്കിലും അതും താങ്കൾക്ക് ഉപയോഗിക്കാവുന്നതാണ്.  3) ഭാര്യയുടെ അനുമതിയോടുകൂടി നാലു മാസത്തിൽ കൂടുതൽ ഭാര്യയെ വിട്ടു നിൽക്കുന്നതിന് വിരോധമില്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*