# Onam ,Christmas , new year ,vishu foods brought by non muslim neighbour to us . Is it acceptable to eat it .

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Shafii
**Mufti / Jurist:** Mufti Sirajudheen Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/635-Onam-Christmas-new-year-vishu-foods-brought-by

---

## Question

എൻറെ അയൽവാസി ഓണം വിഷു ക്രിസ്മസ് ന്യൂ ഇയർ എന്നീ ആഘോഷങ്ങളുടെ ഭാഗമായി ആയി ഭക്ഷണപാനീയങ്ങൾ വീട്ടിൽ കൊണ്ടു വരാറുണ്ട്. അവർ ഹിന്ദുവാണ്. ഇത്തരം ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നത്.  അതുപോലെ ഓണത്തിന് അവരുടെ വീട്ടിൽ സദ്യ കഴിക്കാൻ ക്ഷണിക്കാറുണ്ട് ഉണ്ട് . അവരുടെ വരുമാനം ഹലാലായതാണ് ,അങ്ങനെയാണെങ്കിൽ എങ്കിൽ അവ കഴിക്കുന്നത് അനുവദനീയമാണോ ?  

## Answer / Fatwa Ruling

അയൽവാസി ഏത് മതക്കാരൻ  എന്ന് നോക്കാതെ അയൽപക്ക ബന്ധം പുലർത്തണം എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം എന്നാൽ മതപരമായ കാര്യങ്ങളിൽ  ഒരു വിട്ടുവീഴ്ചക്കും ഇസ്ലാം തയ്യാറാകുന്നില്ല لكم دينكم ولي دين   .മറ്റു മതസ്ഥർ നൽകുന്ന ഭക്ഷണപാനീയങ്ങൾ അവരുടെ മതത്തിലെ  ആരാധനയുമായി ബന്ധപ്പെട്ടതാണെങ്കിൽ അത് കഴിക്കൽ ഹറാമാണ്. അവർ നൽകുന്ന ഭക്ഷണം അവരുടെ ആരാധനകളുമായി  ബന്ധപ്പെടാത്തതും ഇസ്ലാം അനുവദിച്ചിട്ടുള്ളതും ആണെങ്കിൽ അത് കഴിക്കൽ അനുവദനീയമാണ് .ഓണം ക്രിസ്മസ് എന്നിവ നിലവിൽ ഒരു മതത്തിൻറെ ആരാധന ആണോ ആ ജനങ്ങളുടെ ആഘോഷം ആണോ എന്ന് വ്യക്തമല്ലാത്തതിനാൽ അവർ നൽകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ് .

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*