# ചിത്രം വരയ്ക്കൽ,ഫോട്ടോഗ്രാഫി

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** General/Other
**Mufti / Jurist:** Mufti Abdul Salam
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/633-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%B5%E0%B4%B0%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD-%E0%B4%AB%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AB%E0%B4%BF

---

## Question

ചിത്രം വരയ്ക്കലും ഫോട്ടോ എടുക്കലും ഹറാം ആണോ?

## Answer / Fatwa Ruling

ഡിജിറ്റൽ ക്യാമറകളോ, മൊബൈൽ ക്യാമറകളോ അല്ലാത്ത സംവിധാനങ്ങൾ കൊണ്ട് ജീവനുള്ളവയുടെ ഫോട്ടോ എടുക്കൽ അനുവദനീയമാണെന്ന് അഭിപ്രായപ്പെടുന്നവർക്ക് ബലമേകുന്ന തെളിവുകൾ കാണാൻ കഴിയുന്നില്ല,(ഡിജിറ്റൽ, മൊബൈൽ ക്യാമറകളുടെ ചർച്ച ശേഷം വിവരിക്കുന്നതാണ്) മാത്രമല്ല കള്ള് കൈ കൊണ്ട് നിർമ്മിച്ചാലും ഉപകരണങ്ങൾ കൊണ്ട് നിർമ്മിച്ചാലും നിയമത്തിന് വിത്യാസം വരാത്തത് പോലെ ശരീഅത്ത് അനുവദിക്കാത്ത ഒരു കാര്യം പ്രവർത്തിക്കാനായി നൂതനമായ ഏത് സാങ്കേതിക ശൈലി ആവിഷ്കരിച്ചാലും അതിന്റെ നിശിദ്ധത്തിന് മാറ്റം വരുത്താൻ കഴിയില്ല. ആയതിനാൽ ഹദീസുകളിൽ ശക്തമായി നിരോധിക്കപ്പെട്ട ജീവനുള്ളവയുടെ ചിത്രം വരയ്ക്കൽ കൈകൾ കൊണ്ടാണെങ്കിലും ഉപകരണങ്ങൾ കൊണ്ടാണെങ്കിലും ഹറാം ആണ്.&nbsp; (ഫത്ഹുൽ മുൽഹിം 142/11) എന്നിരുന്നാലും സർക്കാരുമായി ബന്ധപ്പെടുന്ന പാസ്പോർട്ട് , ആധാർ പോലുള്ള നിർബന്ധിത സാഹചര്യങ്ങളിൽ ഇതിന് അനുമതി നൽകപ്പെട്ടിട്ടുണ്ട്. لأن مواضع الضرورة مستثناة من الحرمة كما في تناول الميتة. فتح الملهم എന്നാൽ ആധുനിക സംവിധാനങ്ങളായ ഡിജിറ്റൽ ക്യാമറയിലും മൊബൈലിലും മറ്റും ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉലമാക്കൾക്കിടയിൽ&nbsp; അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുവെങ്കിലും ഇവ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങൾക്ക് സ്ഥായിയായ രൂപമോ ഭാവമോ ഇല്ലാത്തതിനാൽ ഇൗ ചിത്രങ്ങളെ ഹദീസിലൂടെ തടയപ്പെട്ട تصوير (രൂപം നിർമിക്കൽ) ന്റെ ഗണത്തിൽ പെടുത്താൻ കഴിയില്ല എന്ന് മനസ്സിലാകുന്നു. ഡിജിറ്റൽ ക്യാമറയുടെ പ്രവർത്തന രീതികളെ പറ്റിയുള്ള അറിവും ഇത് ശരി വെയ്ക്കുന്നു.(ഛായാഗ്രാഹി - വിക്കിപീഡിയ (wikipedia.org)) &nbsp; ആയതിനാൽ ഇൗ തെളിവുകൾ മുൻ നിർത്തി അത് ഫിലിമുകളിലേക്കോ മറ്റു ഫ്രൈമുകളിലേക്കോ പകർത്താത്തിടത്തോളം ഡിജിറ്റൽ സംവിധാനങ്ങൾ വഴി എടുക്കുന്ന ഫോട്ടോകൾ അനുവദിക്കാവുന്നതാണ്. (فقہی مقالات -&nbsp; 4) എന്നാൽ അമിതമായ സെൽഫി ജ്വരത്തിലേക്കും&nbsp; നിഷിദ്ധമായ കാഴ്ച കളിലേക്കും മറ്റു പല അപകടങ്ങളിലേക്കും ഇത് കൊണ്ടെത്തിക്കുമെങ്കിൽ അനാവശ്യ രൂപത്തിലുള്ള ഇതിന്റെ ഉപയോഗം കർശനമായി ഒഴിവാക്കേണ്ടതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*