Darul Ifta Kauzariyya

ഹനഫി മദ്ഹബ് അനുസരിച്ചു മയ്യിത്ത് നമസ്കാരം ഒന്നിൽ കൂടുതൽ നമസ്കരിക്കുവാൻ അനുവാദം ഉണ്ടോ?

Qu-Id: Q0151
Madhab: Hanafi
Date: 01-01-1970
Question:
ഹനഫി മദ്ഹബ് അനുസരിച്ചു മയ്യിത്ത് നമസ്കാരം ഒന്നിൽ കൂടുതൽ നമസ്കരിക്കുവാൻ അനുവാദം ഉണ്ടോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഹനഫി മദ്ഹബ് അനുസരിച്ചു മയ്യത്ത് നമസ്‌കാരം ഒന്നിൽ കൂടുതൽ നമസ്‌കരിക്കൽ അനുവദനീയം അല്ല. അഥവാ ഒന്നിൽ കൂടുതൽ നമസ്‌കരിച്ചാൽ ആദ്യത്തെ നമസ്‌കാരം ഒഴികെ ബാക്കിയുള്ളവ പരിഗണനീയവുമല്ല. എന്നാൽ മയ്യത്തിന്റെ വലിയ്യുടെ  അനുവാദം വ്യക്തമായോ അല്ലെങ്കിൽ സൂചനയിലൂടെയോ ലഭിക്കാതെയാണ് ആദ്യത്തെ നമസ്‌കാരം നടന്നതെങ്കിൽ വലിയ്യിന് രണ്ടാമത് നമസ്‌കരിക്കുവാൻ അനുവാദം ഉണ്ട്.  ആദ്യത്തെ ജമാഅത്തിൽ പങ്കെടുക്കാത്തവർക്ക് വലിയ്യിനോടൊപ്പം നമസ്‌കരിക്കാവുന്നതാണ്.

والله أعلم بالصواب
Scholarly Verification & Certification
Checked & Approved by
Mufti Rajeeb Al Qasimi