# Trading ചെയ്ത് പൈസ ഉണ്ടാക്കുന്നത് ഹലാൽ ആണോ?

**Institution:** Darul Ifta Kauzariyya
**Category:** Transactions & Dealings
**Madhab (School):** General/Other
**Mufti / Jurist:** Muhammed Husain | Student Darul Ifta
**Published Date:** September 08, 2024
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1158-Trading-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%AA%E0%B5%88%E0%B4%B8-%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D-%E0%B4%B9%E0%B4%B2%E0%B4%BE%E0%B5%BD-%E0%B4%86%E0%B4%A3%E0%B5%8B

---

## Question

Trading ചെയ്ത് പൈസ ഉണ്ടാക്കുന്നത് ഹലാൽ ആണോ?

## Answer / Fatwa Ruling

താഴെപ്പറയുന്ന
        നിബന്ധനകൾ പാലിച്ചുകൊണ്ട് ട്രേഡ് ചെയ്യൽ അനുവദനീയമാണ്: 

&nbsp;

1.&nbsp;&nbsp;&nbsp;
            Trade
    ചെയ്യുന്ന കമ്പനികൾ ഹലാൽ ആയിരിക്കുക.ഒരു കമ്പനി ഹലാലാകണമെങ്കിൽ&nbsp;
        താഴെ പറയുന്ന നിബന്ധനകൾ പാലിക്കപ്പെടേണ്ടതാണ് 

&nbsp;

A.&nbsp;&nbsp;&nbsp;
            ബിസിനസ് ഹലാലാവുക (പലിശ,മദ്യം,ചൂതാട്ടം തുടങ്ങിയ ഇസ്ലാം നിഷിദ്ധമാക്കിയ കാര്യങ്ങൾ നിന്നും
        ബിസിനസ് മുക്തമായിരിക്കുക)

B.&nbsp;&nbsp;
            കമ്പനിയുടെ income പൂർണമായും ഹലാൽ ആയിരിക്കുക (എന്നാൽ നിലവിലെ സാഹചര്യത്തിൽ ബാങ്കുകളുടെ സേവനമില്ലാതെ മുന്നോട്ടുപോകൽ പ്രയാസമായതുകൊണ്ട്
        വരുമാനത്തിൽ ഹലാൽ അല്ലാത്ത തുക കടന്ന് വരാറുണ്ട്. ഈ വിഷയത്തിൽ ആധുനിക പണ്ഡിതന്മാരുടെ
        വീക്ഷണമനുസരിച്ച്&nbsp; 5% ത്തിൽ താഴെ ഹലാൽ അല്ലാത്ത
        വരുമാനമുള്ള കമ്പനികളുടെ ഷെയർ വാങ്ങൽ അനുവദനീയമാണ്. എന്നാൽ Dividend
    ലഭിക്കുന്ന സമയത്ത് ഇങ്ങനെ എത്തിച്ചേരുന്ന തുക കണക്കാക്കി തൻറെ
        സ്വത്തിൽ നിന്നും ഒഴിവാക്കി പ്രതിഫലം ആഗ്രഹിക്കാതെ സ്വദക്ക ചെയ്യേണ്ടതാണ്.)

C.&nbsp;&nbsp;&nbsp;
            കമ്പനി ലോണെടുത്ത തുക Market
        Cap. ന്റെ 30% ത്തേക്കാൾ കൂടാൻ പാടില്ല.
        ഇതിന് താഴെ വരുന്ന കമ്പനികളുടെ ഷെയർ വാങ്ങാവുന്നതാണ്

NB: പലിശയുടെ നിബന്ധനയിൽ ലോൺ എടുക്കലും പണം ഡെപ്പോസിറ്റ് ചെയ്ത്
        പലിശ വാങ്ങലും രണ്ടും ഒരുപോലെയല്ല. ആദ്യത്തേതിൽ ലോൺ എടുക്കുക എന്ന പ്രവർത്തി ഹറാമാണെങ്കിലും
        പലിശ ബാങ്കിലേക്ക് ആണ് പോകുന്നത്. കമ്പനിയിലേക്ക് ഹറാമായ പൈസ കടന്നു വരാത്തതിനാൽ സൂക്ഷ്മതയെന്നോണം
        ഉലമാക്കൾ 30 ശതമാനത്തിൽ കൂടുതൽ പണം ലോണെടുത്ത് തുടങ്ങിയ കമ്പനി ആകരുത് എന്ന് നിഷ്കർഷിച്ചിട്ടുണ്ട്

എന്നാൽ പണം ഡെപ്പോസിറ്റ് ചെയ്തു ലഭിക്കുന്ന പലിശ കമ്പനിയിലേക്ക് വരുന്നതിനാൽ അത്
        5%&nbsp; തേക്കാൾ കൂടാൻ പാടില്ലെന്നും ഡിവിഡന്റ്
        ലഭിക്കുമ്പോൾ ആ തുക കണക്കാക്കി പ്രതിഫലം ആഗ്രഹിക്കാതെ സ്വദക്ക ചെയ്യണമെന്നും നിഷ്കർഷിക്കുന്നു

D.&nbsp;&nbsp;
            കമ്പനിയുടെ Total Asset ൽ 10% ൽ കൂടുതൽ Illiquid
        assets ഉണ്ടായിരിക്കണം
    





2.&nbsp;&nbsp;&nbsp;
            Trading
    നടത്തുന്നത് ഹലാലായ രീതിയിൽ ആയിരിക്കുക. അതായത് വാങ്ങിയ ഷെയറുകൾ demat അക്കൗണ്ടിൽ ഡെലിവറി ലഭിച്ചതിനുശേഷം മാത്രം വിൽക്കുക. കാരണം കൈവശം വരാത്ത വസ്തു വിൽക്കുന്നതിനെ നബി (സ) തടഞ്ഞിട്ടുണ്ട്. ആയതിനാൽ&nbsp; Intraday
        trading നടത്തൽ അനുവദനീയമല്ല.&nbsp; മറിച്ച് Swing
        trade ,long term investment എന്നിവ ചെയ്യാവുന്നതാണ്.

## Scholarly References & Classical Citations

- **المعايير الشرعية (Pg: ٣٥٦)**
  > الأصل حرمة المساهمة والتعامل (الاستثمار أو المتاجرة) في أسهم شركات تتعامل أحيانا بالربا أو نحوه من المحرمات مع كون أصل نشاطها مباحاً، ويستثنى من هذا الحكم المساهمة أو التعامل (الاستثمار أو المتاجرة) بالشروط الآتية:   ◽أن لا تنص الشركة في نظامها الأساسي أن من أهدافها التعامل بالربا، أو التعامل بالمحرمات كالخنزير ونحوه.   ◽ ألا يبلغ إجمالي المبلغ المقترض بالربا، سواء أكان قرضاً طويل الأجل أم قرضاً قصير الأجل، %30 من القيمة السوقية (Market Cap) لمجموع أسهم الشركة علماً بأن الاقتراض بالربا حرام مهما كان مبلغه.  ◽ألا يبلغ إجمالي المبلغ المودع بالريا، سواء أكانت مدة الإيداع قصيرة أو متوسطة أو طويلة 30% من القيمة السوقية (Market Cap) لمجموع أسهم الشركة علماً بأن الإيداع بالربا حرام مهما كان مبلغه.  ◽ أن لا يتجاوز مقدار الإيراد الناتج من عنصر محرم نسبة 5% من إجمالي إيرادات الشركة، سواء أكان هذا الإيراد ناتجاً عن ممارسة نشاط محرم أم عن تملك المحرم. وإذا لم يتم الإفصاح عن بعض الإيرادات فيجتهد في معرفتها ويراعى جانب الاحتياط.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*