# ശാരീരിക ബന്ധത്തിലേർപ്പെടുന്ന രൂപം ഭാര്യയുടെ ഇഷ്ടത്തിന് അനുസരിച്ചാകണമെന്നുണ്ടോ ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Rashid Mushthaq R
**Published Date:** April 15, 2023
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1129-%E0%B4%B6%E0%B4%BE%E0%B4%B0%E0%B5%80%E0%B4%B0%E0%B4%BF%E0%B4%95-%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%87%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B0%E0%B5%82%E0%B4%AA%E0%B4%82-%E0%B4%AD%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%87%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B8%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%95%E0%B4%A3%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B

---

## Question

ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സന്ദർഭത്തിൽ ഭർത്താവിന് താൽപര്യമുള്ളതും ഭാര്യക്ക് താൽപര്യമില്ലാത്തതുമായ ഒരു പൊസിഷൻ സ്വീകരിക്കുന്നത്  കുഴപ്പമുണ്ടോ ? പലരൂപങ്ങൾ സ്വീകരിക്കുന്നത് ശരീഅത്ത് അനുവദിച്ച കാര്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു

## Answer / Fatwa Ruling

ശാരീരിക ബന്ധത്തിൽ ശറഇൽ നിരോധന വന്നിട്ടില്ലാത്ത ഏതൊരു പൊസിഷനും ഭർത്താവിന് സ്വീകരിക്കാവുന്നതാണ്. ഇനി അത് ഭാര്യക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിൽ ഭർത്താവിന് അത് ബോധ്യമാവുകയും ചെയ്താൽ നിർബന്ധിക്കരുത്. യാതൊരു ബുദ്ധിമുട്ടും ഇല്ലാത്തതിനോട് കൂടിയാണ് വിസമ്മതിക്കുന്നതെങ്കിൽ ഭാര്യയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊടുക്കണം. യാതൊരു കാരണവുമില്ലാതെ ഭർത്താവിൻ്റെ താൽപര്യങ്ങൾക്ക് എതിര് നിൽക്കൽ ഭാര്യക്ക് അനുവദനീയമല്ല.

## Scholarly References & Classical Citations

- **رد المحتار - ابن عابدين،كتاب النكاح،ط : المكتبة الأشرفية، ديوبند (Vol: ٤, Pg: ٣٧٨)**
  > ﻓﻌﻠﻢ ﻣﻦ ﻫﺬا ﻛﻠﻪ ﺃﻧﻪ ﻻ ﻳﺤﻞ ﻟﻪ ﻭﻃﺆﻫﺎ ﺑﻤﺎ ﻳﺆﺩﻱ ﺇﻟﻰ ﺇﺿﺮاﺭﻫﺎ ﻓﻴﻘﺘﺼﺮ ﻋﻠﻰ ﻣﺎ ﺗﻄﻴﻖ ﻣﻨﻪ ﻋﺪﺩا ﺑﻨﻈﺮ اﻟﻘﺎﺿﻲ ﺃﻭ ﺇﺧﺒﺎﺭ اﻟﻨﺴﺎء، ﻭﺇﻥ ﻟﻢ ﻳﻌﻠﻢ ﺑﺬﻟﻚ ﻓﺒﻘﻮﻟﻬﺎ ﻭﻛﺬا ﻓﻲ ﻏﻠﻆ اﻵﻟﺔ، ﻭﻳﺆﻣﺮ ﻓﻲ ﻃﻮﻟﻬﺎ ﺑﺈﺩﺧﺎﻝ ﻗﺪﺭ ﻣﺎ ﺗﻄﻴﻘﻪ ﻣﻨﻬﺎ ﺃﻭ ﺑﻘﺪﺭ ﺁﻟﺔ اﻟﺮﺟﻞ ﻣﻌﺘﺪﻝ اﻟﺨﻠﻘﺔ، ﻭاﻟﻠﻪ ﺗﻌﺎﻟﻰ ﺃﻋﻠﻢ

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*