Darul Ifta Kauzariyya

നാല് സൈഡും കോൺക്രീറ്റിൽ വാർത്ത ഖബർ നിർമ്മാണം അനുവദനീയമാണോ?

Qu-Id: Q0521
Madhab: Hanafi
Date: 01-01-1970
Question:
ചില മഹല്ലുകളിൽ നാല് സൈഡും കോൺക്രീറ്റിൽ വാർത്ത ഖബർ നിർമ്മിച്ച വച്ചിട്ടുണ്ട്. മരിച്ചയാളെ ഈ റെഡിമെയ്ഡ് ഖബറിൽ കൊണ്ടുവച്ച് അടക്കുന്ന പതിവ് ആണുള്ളത്.ഇങ്ങനെയുള്ള കബർ നിർമ്മാണം അനുവദനീയമാണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

നാല് സൈഡും കോൺക്രീറ്റിൽ വാർത്ത റെഡിമെഴ്ഡ് ഖബറിൽ മരിച്ചയാളെ അടക്കാൻ പാടില്ല. എന്നാൽ പൂഴി മണ്ണ് അല്ലെങ്കിൽ മണ്ണിന് ഉറപ്പില്ലാത്ത സ്ഥലമാണെങ്കിൽ മയ്യിത്തിനെ പെട്ടിയിലാക്കി അടക്കാവുന്നതാണ്. ഇനി പെട്ടിയിലാക്കി അടക്കാൻ സാധിക്കാത്ത പക്ഷം നാല് സൈഡും കോൺക്രീറ്റ് വാർത്ത് അടിയിൽ കോൺക്രീറ്റ് ചെയ്യാതെ ആ ഖബറിൽ മയ്യത്തിനെ അടക്കാവുന്നതാണ്.

والله أعلم بالصواب
Scholarly Verification & Certification
Checked & Approved by
Mufti Rajeeb Al Qasimi