# ശാരീരികമായി ബന്ധം പുലർത്തുന്നതിന് മുമ്പ് തലാക്ക് ചൊല്ലിയ ഭാര്യയെ തിരിച്ചെടുക്കാന

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Muhammed Husain | Student Darul Ifta
**Published Date:** July 31, 2022
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1071-%E0%B4%B6%E0%B4%BE%E0%B4%B0%E0%B5%80%E0%B4%B0%E0%B4%BF%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%82-%E0%B4%AA%E0%B5%81%E0%B4%B2%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%A4%E0%B4%B2%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%9A%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AF-%E0%B4%AD%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%86-%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8

---

## Question

ശാരീരികമായി ബന്ധം പുലർത്തുന്നതിന് മുമ്പ് തലാക്ക് ചൊല്ലിയ ഭാര്യയെ തിരിച്ചെടുക്കാനുള്ള ഇസ്ലാമിക വിധി എന്ത് ?
തിരിച്ചെടുക്കുന്നതിന് മറ്റൊരാൾ വിവാഹം കഴിക്കുകയെന്ന ഒരു പ്രക്രിയയുടെ ആവശ്യമുണ്ടോ ?
ഈ നിയമത്തിന്റെ പൂർണ്ണമായ പരിഹാരം ഒന്ന് വിശദീകരിക്കുക !

## Answer / Fatwa Ruling

ഒരാൾ തന്റെ ഭാര്യയെ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ഒരു ത്വലാഖ് ആണ് കൊടുത്തതെങ്കിൽ അവരെ പുതിയ വിവാഹം ചെയ്യുന്നതിലൂടെ ഭാര്യയായി തിരിച്ചെടുക്കാവുന്നതാണ്... ഇനി മൂന്ന് ത്വലാഖ് കൊടുത്താൽ പുതിയ വിവാഹത്തിലൂടെയും തിരിച്ചെടുക്കാൻ കഴിയില്ല... എന്നാൽ അവരുടെ വിവാഹം മറ്റൊരാളുമായി കഴിയുകയും ആ ഭർത്താവുമായി ശാരീരികബന്ധത്തിലേർപ്പെട്ടതിന് ശേഷം അദ്ദേഹം ത്വലാഖ് ചൊല്ലുകയോ അല്ലെങ്കിൽ മരണപ്പെടുകയോ ചെയ്ത് ആ സ്ത്രീയുടെ ഇദ്ദ കാലം കഴിഞ്ഞാൽ ഇദ്ദേഹത്തിന് അവരെ വിവാഹം ചെയ്യാവുന്നതാണ്.

## Scholarly References & Classical Citations

- **الفتاوى الهندية (Vol: ١, Pg: ٤٧٣)**
  > —

- **فتح القدير (Vol: ٤, Pg: ١٥٨)**
  > —

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*