# ദീനുമായി ചേർന്ന് നിൽകുന്ന വസ്തുക്കളുടെ ബർക്കത്ത് കൊണ്ട് ദുആ ചെയ്യാമോ?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Hanafi
**Mufti / Jurist:** Qasim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1038-%E0%B4%A6%E0%B5%80%E0%B4%A8%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%9A%E0%B5%87%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%A8%E0%B4%BF%E0%B5%BD%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AC%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%A6%E0%B5%81%E0%B4%86-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

ദീനുമായി ചേർന്ന് നിൽകുന്ന വസ്തുക്കളുടെ (ഖുർആനിൻറെ / സൂറ യാസീന്&zwj; / പരിശുദ്ധമായ റമദാൻ മാസത്തിന്റെ / വെള്ളി യാഴ്ച്ചയുടെ / മക്കയുടെ) ഹഖ് ബറക്കത്ത് കൊണ്ട് യാ അല്ലാഹ് നിന്നോട് ഞാൻ ചോദിക്കുന്നു, എന്ന് ദുആ ചെയ്യാമോ?

## Answer / Fatwa Ruling

ചോദ്യത്തിൽ പ്രസ്താവിക്കപ്പെട്ട വസ്തുക്കളും സമയങ്ങളും അള്ളാഹു മഹത്വം നൽകുകയും ഇഷ്ടപ്പെടുകയും ചെയ്തവകളാണ്. അവയെ ആദരിക്കലും സ്നേഹിക്കലും നാം ചെയ്യുന്ന സൽകർമ്മങ്ങളാണ്. നാം ചെയ്യുന്ന എത് സൽകർമങ്ങളെയും വസീല ആക്കി ദുആ ഇരക്കൽ അനുവദനീയമായതിനാൽ ചോദ്യത്തിൽ പരാമർശിക്കപ്പെട്ട കാര്യങ്ങളെ വസീലയാക്കി ദുആ ഇരക്കലും അനുവദനീയമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*