Darul Ifta Kauzariyya

ബർത്ത്ഡേ ആഘോഷം അനുവദനീയമോ?

Qu-Id: Q0177
Madhab: Shafii
Date: 01-01-1970
Question:
ഇസ്ലാമിൽ ബർത്ത്ഡേ ആഘോഷിക്കലും കേക്ക് മുറിക്കലും അനുവദനീയമണോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح


الجواب، حامدا و مصليا
ബർത്ത് ഡേ ആഘോഷം ഇസ്ലാമിക സംസ്കാരത്തിൽ പെട്ടതല്ല. നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളിൽ നിന്നോ സ്വഹാബാക്കളിൽ നിന്നോ അത്തരത്തിലുള്ള ഒന്നും തന്നെ സ്ഥിരപെട്ടിട്ടില്ല. ഇത്തരം ആഘോഷങ്ങൾ ഇസ്ലാമേതര സംസ്കാരത്തിൻറെ ഭാഗമായി കടന്നു വന്നവയാണ്. കേക്ക് മുറിച്ചും മറ്റും ജന്മദിനം ആഘോഷിക്കൽ ദീനിൽ പെട്ടതാണ്, എന്ന ഉദ്ദേശത്തിലല്ലാതെ വെറും സന്തോഷ പ്രകടനത്തിനായി മാത്രം ചെയ്യുന്നതായതിനാൽ ഇതിനെ ബിദ്അത്ത് എന്ന് പറയാൻ പറ്റില്ല. 
 പക്ഷേ ഇത് ഒരു അനിസ്ലാമികമായ സംസ്കാരമാണ്. ഇസ്ലാമേതര സംസ്കാരങ്ങൾ പിന്തുടരുന്നതിനെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ തടഞ്ഞിട്ടുണ്ട്. ആയതിനാൽ  മുസ്ലീങ്ങൾ ഇത്തരം പ്രവണതകൾ  ഉപേക്ഷിക്കേണ്ടതാണ്

والله أعلم بالصواب
Scholarly Verification & Certification
Written by
DARUL IFTA
Checked & Approved by
Mufti Rajeeb Al Qasimi