# സ്ഥലം വാങ്ങുന്നതിനുള്ള പണം ബാങ്കിൽ അടക്കുന്ന രൂപ ശരിയാകുമോ ?

**Institution:** Darul Ifta Kauzariyya
**Category:** Transactions & Dealings
**Madhab (School):** Hanafi
**Mufti / Jurist:** Althaf Qasimi
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1033-%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%B2%E0%B4%82-%E0%B4%B5%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AA%E0%B4%A3%E0%B4%82-%E0%B4%AC%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BD-%E0%B4%85%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B0%E0%B5%82%E0%B4%AA-%E0%B4%B6%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B5%8B

---

## Question

ഞാൻ ഒരു സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്നു. വീട്ഉൾപെടുന്ന സ്ഥലത്തിന് അവർ പറയുന്ന വില 16 ലക്ഷം ആണ്. ആദ്യഗഡുവായി എന്നോട് അവർ ആവശ്യപ്പെട്ടിരിക്കുന്നത് 10 ലക്ഷം ആണ്. ബാക്കിയുള്ള പണം ഞാൻ &quot;ഈ വീട് പണിയാൻ ബാങ്കിൽ നിന്നും അവർ കടം വാങ്ങിയ&quot; പൈസ തിരികെ ബാങ്കിലേക്ക് അടച്ച് തീർക്കുകയാണ് ചെയ്യേണ്ടത്. ഇതിന് ഏത് രൂപത്തിൽ ആണ് നാം കച്ചവടം നടത്തേണ്ടത്.

## Answer / Fatwa Ruling

നിലവിൽ താങ്കൾ നൽകേണ്ട തുകയും ബാങ്കിൽ അടക്കാനുഉള്ള തുകയും ചേർത്ത് സ്ഥലത്തിന്റെ വിലയായി നിശ്ചയിച്ച് ഇടപാട് നടത്താവുന്നതാണ്. ശേഷം &nbsp;ബാങ്കിലേക്ക് അടക്കാനുള്ള തുക തവണ തെറ്റാതെ അടക്കൽ താങ്കളുടെ ഉത്തരവാദിത്വമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*