# സ്ത്രീകൾക്ക് സ്ഥാനാർഥി ആകാമോ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** General/Other
**Mufti / Jurist:** Qasim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1021-%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%BE%E0%B5%BC%E0%B4%A5%E0%B4%BF-%E0%B4%86%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

തിരഞ്ഞെടുപ്പിൽ സ്ത്രീകൾ സ്ഥാനാർഥി ആയിട്ട് മത്സരിക്കുന്നതിനു അനുവാദം ഉണ്ടോ?സ്ത്രീ സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യാൻ മറ്റുള്ളവർക്ക് അനുവാദം ഉണ്ടോ?

## Answer / Fatwa Ruling

സ്ത്രീകൾ പൊതു രംഗത്ത് ഇറങ്ങുന്നത് കൊണ്ട് ധാരാളം ദൂഷ്യങ്ങൾ ഉണ്ടാകും. എന്നാൽ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ധാരാളമായി മുസ്&zwnj;ലിമീങ്ങൾ അധിവസിക്കുന്ന പല പ്രദേശങ്ങളെയും ഭരണകുടം സ്ത്രീ സംവരണ പ്രദേശങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. ആ സ്ഥലങ്ങളിൽ മുസ്&zwnj;ലിമീങ്ങളായ ആളുകൾ മൽസരിച്ചില്ലെങ്കിൽ സമൂഹത്തിനും സമുദായത്തിനും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാക്കുന്ന ആളുകൾ അധികാരത്തിലേറുകയും അത് കാരണമായി ജനജീവിതം ദുസ്സഹമാവുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ&nbsp; إذا تعارضت مفسدتان روعي أعظمهما ضررا بارتكاب أخفّهما രണ്ടാലൊരു പ്രശ്നം അഭിമുഖീകരിക്കാതെ മറ്റ് വഴികൾ ഒന്നും ഇല്ലെങ്കിൽ അതിൽ ഏറ്റവും ഉപ്രദവം കുറഞ്ഞതിനെ സ്വീകരിക്കുക. ഇത് പോലെയുള്ള പൊതു നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്&zwnj;ലാമിക വിധിവിലക്കുകൾ കഴിവിന്റെ പരമാവധി പാലിച്ച് കൊണ്ട് സ്ത്രീകൾക്കും സ്ഥാനാർത്ഥിയായി മത്സരിക്കാവുന്നതാണ്. തന്റെ പ്രദേശത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ സമൂഹത്തിനും സമുദായത്തിനും ഏറ്റവും അഭികാമ്യമായത് സ്ത്രീ സ്ഥാനാർത്ഥിയാണെങ്കിൽ അവർക്ക് വോട്ട് ചെയ്യാവുന്നതുമാണ്. NB: ഈ വിഷയത്തിൽ ഇന്ത്യയിലെ കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ &nbsp;കൂട്ടാഴ്മയായ &nbsp;all India fiqh academy യിലെ പണ്ഡിതന്മാരുടെ നിലപാടും , ദാറുൽ ഉലൂം ദയൂബന്ദിന്റെ ഫത്&zwnj;വയും മുകളിൽ പ്രസ്താവിച്ചത് പോലെയാണ്. https://darulifta.info/f/e51

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*